വിദ്യാർഥിനിക്ക് അശ്‌ളീല വീഡിയോ അയച്ച്‌ ഭീഷണിപ്പെടുത്തിയ കേസ്; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വിദ്യാർഥിനിക്ക് വാട്ടസ്ആപ് വഴി അശ്ളീല വീഡിയോകളും സന്ദേശങ്ങളും അയച്ച്‌ ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തൃശൂർ സ്വദേശി സംഗീത്കുമാർ (29) ആണ് അറസ്റ്റിലായത്. കോഴിക്കോട് സൈബർ ക്രൈം പോലീസാണ് പ്രതിയെ പിടി കൂടിയത്.

ഫെയ്‌സ്ബുക്കിൽ നിന്നും വിവരണങ്ങൾ ശേഖരിച്ച് പെൺകുട്ടികളെ ലക്ഷ്യമിട്ടായിരുന്നു ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നത്. കോളേജിലെ സീനിയർ വിദ്യാർഥിയാണെന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച ശേഷം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും വ്യക്തിഗതമായും അശ്‌ളീല വീഡിയോകളും ഫോട്ടോകളും ലൈംഗിക പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങളും ഇയാൾ അയച്ചിരുന്നു.

പോലീസ് ഇയാളുടെ മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തു. സംഗീത്കുമാറിനെതിരെ കൊല്ലം ശക്തികുളങ്ങര, തൃശൂർ വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനുകളിലും സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

 

Related Articles

- Advertisement -spot_img

Latest Articles