കൽപറ്റ: വാഹനപരിശോധനക്കിടെ കുഴൽപ്പണം പിടിച്ച കേസിൽ യഥാ സമയം റിപ്പോർട്ട് ചെയ്യാത്ത സംഭവത്തിൽ പോലീസുകാർക്കെതിരെ കേസ്. വയനാട് വൈത്തിരി എസ്എച്ച്ഓക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും എതിരേ കവർച്ചയും കുഴൽപ്പണം കടത്തിയവരെ മർദിച്ചതും ഉൾപ്പടെ കുറ്റം ചുമത്തിയത്. യുമാണ് കേസ്.
വൈത്തിരി എസ്എച്ച് ഒ അനിൽകുമാർ, ഉദ്യോഗസ്ഥരായ അബ്ദുൽ ഷുക്കൂർ, ബിനീഷ്, അബ്ദുൽ മജീദ് എന്നിവർക്കെതിരെയാണ് കേസ്. നേരത്തെ ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
വയനാട് വൈത്തിരിക്ക് സമീപം ചേലോട് നിന്നുമാണ് രണ്ട് യുവാക്കളിൽ നിന്നും കുഴൽപ്പണം പിടിച്ചത്. മലപ്പുറം സ്വദേശികളിൽ നിന്ന് 3,30,000 രൂപയുടെ കുഴൽ പണമാണ് പിടിച്ചത്. ഇത് കൃത്യമായി റിപ്പോർട്ട് ചെയ്‌തില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വയനാട് എസ്‌പിയാണ് അന്വേഷനം നടത്തിയത്. ഉത്തരമേഖലാ ഐജിയാണ് പോലീസുകൾക്കെതിരെ നടപടിയെടുത്തത്.