ജുബൈൽ: കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ജുബൈലിൽ നിര്യാതനായി. കൊല്ലം ചിന്നക്കട സ്വദേശി ഡാനിയേൽ ജോസഫ് ഈശോ (37)യാണ് മരിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതനായ ജോസഫ് മോനി ഡാനിയേലിന്റെയും റെജിനി ഡാനിയലിന്റെയും മകനാണ്.
2016 മുതൽ സൗദിയിലുള്ള ഡാനിയേൽ ജുബൈൽ റോയൽ കമ്മീഷൻ ഓഫീസ് അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്‌തു വരികയായിരുന്നു. നേരത്തെ രണ്ട് വർഷം ദുബൈയിലായിരുന്നു ഡാനിയേൽ.
മൃതദേഹം അൽ മുവാസാത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവാസി വെൽഫയർ അസോസിയേഷൻ കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു.