33.9 C
Saudi Arabia
Friday, October 10, 2025
spot_img

ഭൂട്ടാൻ വഴി വാഹനക്കടത്ത്; ദുൽഖറിന്റെയും പൃഥ്വിരാജിന്റേയും വീട്ടിൽ റെയ്‌ഡ്‌

കൊച്ചി: ഭൂട്ടാനിൽ നിന്നും വാഹനക്കടത്ത് നടത്തി എന്ന പരാതിയിൽ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റേയും വീട്ടിൽ കസ്റ്റംസ് റെയ്‌ഡ്‌. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായാണ് പരിശോധന. ഭൂട്ടാനിൽ നിന്നും കള്ളക്കടത്ത് വാഹനം വാങ്ങിയെന്ന പരാതിയിലാണ് നടന്മാരുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയത്. കേരളത്തിൽ 30 സ്ഥലങ്ങളിൽ ഇത്തരത്തിൽ പരിശോധന നടത്തുന്നുണ്ട്.

റോയൽ ഭൂട്ടാൻ സൈന്യം ലേലത്തിൽ വിറ്റ 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്‌തു വലിയ വിലക്ക് ഇന്ത്യയിൽ വിറ്റെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇതിൽ 20 വാഹനങ്ങൾ കേരളത്തിൽ എത്തിയിട്ടുണ്ടെന്ന റിപ്പോർട്ടിലാണ് കസ്റ്റംസ് കേരളത്തിൽ പരിശോധന നടത്തുന്നത്. ഇടനിലക്കാരെ കേന്ദ്രീകരിച്ചും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനയിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും കസ്റ്റംസും ചേർന്നാണ് പരിശോധന നടത്തുന്നത്.

ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്യുവികൾ, മഹീന്ദ്ര ടാറ്റ ട്രക്കുകൾ തുടങ്ങിയ വാഹനങ്ങളാണ് ഭൂട്ടാനിലെ നിന്നും കടത്തിയത്. “എച്ച്പി 52” എന്ന ഹിമാചൽ പ്രദേശ് രജിസ്‌ട്രേഷൻ നമ്പറിലാണ് കൂടുതൽ വാഹനങ്ങളിലും രജിസ്റ്റർ ചെയ്‌തത്‌. അവിടുത്തെ രജിസ്‌ട്രേഷൻ അതോറിറ്റി എൻഒസി ഉൾപ്പെടെയാണ് കേരളത്തിൽ കാറുകൾ വിൽപന നടത്തിയത്.

കേരളത്തിലെത്തിയ മിക്ക വാഹനങ്ങളും റീ രജിസ്റ്റർ ചെയ്‌ത്‌ “കെഎൽ” നമ്പറുകളാക്കിയിട്ടുമുണ്ട്. അഞ്ചുലക്ഷം രൂപക്ക് താഴെയാണ് ഭൂട്ടാൻ സൈന്യം വാഹനങ്ങൾ ഒരുമിച്ചു വിൽപന നടത്തിയത്. ഈ വാഹനങ്ങൾ 40 ലക്ഷം രൂപ വരെ വലിയയിൽ കേരളത്തിൽ വിൽപന നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

Related Articles

- Advertisement -spot_img

Latest Articles