തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് നവംബർ ഡിസംബർ മാസങ്ങളിൽ നടക്കും. ഡിസംബർ 20ന് മുൻപ് തെരെഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന. തെരഞ്ഞെടുപ്പ് സംബന്ധമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി സംസ്ഥാന തെരെഞ്ഞടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
തെരെഞ്ഞെടുപ്പ് നടക്കുന്ന സമയക്രമം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കും. തെരഞ്ഞെടുപ്പിന് മുന്നെ വോട്ടർ പട്ടിക ഒരിക്കൽ കൂടി പുതുക്കുമെന്നും ഷാജഹാൻ അറിയിച്ചു. സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ തീവ്ര പരിഷ്‌കരണം (എസ്‌ഐആർ) നീട്ടണമെന്ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷണറോട് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണർ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തെഴുതി. തെരെഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരത്തിലുള്ള പരിഷ്‌കരണം തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുമെന്നാണ് കത്തിൽ പറയുന്നത്.
സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ എതിർപ്പുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തിൽ ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും എസ്‌ഐആറിനെ എതിർത്തു. സിപിഎം, കോൺഗ്രസ്, സിപിഎം, സിപിഐ, ആർഎസ്‌പി, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് ഉൾപ്പടെയുള്ളവരാണ് എതിർപ്പറിയിച്ചത്.
2002ലെ പട്ടികക്ക് പകരം 2024 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പിലാക്കണമെന്നാണ് പ്രധാന ആവശ്യം. മാത്രമല്ല തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ശേഷം മാത്രം നടപടികളിലേക്ക് കടക്കണമെന്നും ആധികാരിക രേഖയിൽ റേഷൻ കാർഡ് കൂടി ഉൾപ്പെടുത്തണമെന്നും പ്രതിനിധികൾ പ്രതിനിധികൾ നിർദ്ദേശം നൽകി