35 C
Saudi Arabia
Friday, October 10, 2025
spot_img

രാജസ്ഥാനിലെ ആശുപത്രിയിൽ തീപിടുത്തം ആറ് പേർ വെന്തുമരിച്ചു

ജയ്‌പൂർ: രാജസ്ഥാനിൽ ജയ്‌പൂരിലെ എസ്എംഎസ് ആശുപത്രിയിൽ ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തിൽ ആറുപേർ വെന്തുമരിച്ചു. പരിക്കേറ്റ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പോലീസ് നിഗമനം. മരണപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഗുരുതരാവസ്ഥയിലായിരുന്ന രോഗികളെയാണ് അപകടം കൂടുതലായി ബാധിച്ചത്. ആശുപത്രിയിലെ ഐസിയുവിന് അടുത്താണ് തീപിടുത്തം ആരംഭിച്ചത്. അതിവേഗം പടർന്ന തീയിൽ നിരവധി രോഗികൾക്കും ജീവനക്കാർക്കും പൊള്ളലേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള മറ്റു ആശുപതികളിൽ പ്രവേശിപ്പിച്ചു. തീ അണച്ചതിന് ശേഷം 20 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

പോലീസും ഫയർ ഫോയ്‌സും സംയുക്തമായി നടത്തുന്ന അന്വേഷണം തുടരുകയാണ്. ഫോറൻസിക് ടീമുകൾ സംഭവ സ്ഥലത്തെത്തി പരിശോധനകൽ ആരംഭിച്ചു. പരിശോധന റിസൾട്ട് വരുന്നതോടെ അപകട കാരണം കൂടുതൽ വ്യക്തമാവും. സുരക്ഷാ മുൻകരുതലുകൾ ആശുപത്രി അധികൃതർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്തരം അപകടങ്ങൾ അവയുടെ സാധുതയെ ചോദ്യം ചെയ്യുകയാണ്.

മരിച്ചവർക്ക് രാജസ്ഥാൻ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചേക്കുമെന്നറിയുന്നു. സംഭവത്തിന് പിന്നാലെ ജയ്‌പൂരിലെ മറ്റു ആശുപത്രികളിൽ സുരക്ഷ പരിശോധന കർശനമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles