മക്ക: ഒ ഐ സി സി ഹജ്ജ് വോളന്റിയര്‍ സംഗമം സംഘടിപ്പിച്ചു. അസീസിയ പാനൂര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തിലായിരുന്നു സംഗമം സംഘടിപ്പിച്ചത്. സംഗമം പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഹജ്ജ് സെല്‍ ചെയര്‍മാന്‍ റഹീഫ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. 2024 വര്‍ഷത്തേക്കുള്ള ഹജ്ജ് സെല്‍
ഭാരവാഹികളെ ഹബീബ് കോഴിക്കോട് പ്രഖ്യാപിച്ചു. ഒ ഐ സി സി വോളന്റിയര്‍ ജാക്കറ്റ് റീജണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് റഷീദ് ബിന്‍സാഗര്‍ ഹജ്ജ് സെല്‍ രക്ഷാധികാരി നിസാര്‍ നിലമേലിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു.
സൗദി പൗര പ്രമുഖരായ ഖാലിദ് മുബാറക് അല്‍ ഫഹി, അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു സിദ്ധിഖ് കണ്ണൂര്‍, ജലീല്‍ കണ്ണൂര്‍, മുഹമ്മദ് പട്ടേരി, ലെസ്‌ന നിയാസ്, റിഹാബ് റൈഫ്, റുമൈസ മിഫാസ്, സുഫൈന യുസുഫ്, ഫൗസിന നൈസം തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. മെഡിക്കല്‍ ക്ലാസ്സ് മെഡിക്കല്‍ വിംഗ് ചീഫ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റഷീദ് നയിച്ചു.
വോളന്റിയര്‍ ട്രെയിനിങ് സലിം കണ്ണനാകുഴി നേതൃത്വം നല്‍കി മനാഫ് ചടയമംഗലം, യാസിര്‍ പുളിക്കല്‍, മുഹ്‌സിന്‍ വടക്കേച്ചിറ, റയീസ് കണ്ണൂര്‍, നിയാസ് വയനാട്, നൗഷാദ് ഇടക്കര മുജീബ് കിഴിശ്ശേരി, ഷബീര്‍ ചേളന്നൂര്‍, അന്‍ഷാദ് വെണ്മണി, തൗഫീഖ് വര്‍ക്കല, ഷിഹാബ് കരുനാഗപ്പള്ളി തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ നൈസം തോപ്പില്‍ സ്വാഗതവും ചീഫ് കോര്‍ഡിനേറ്റര്‍ സുഹൈല്‍ പറമ്പന്‍ നന്ദിയും പറഞ്ഞു