കണ്ണൂർ: പാപ്പിനിശേരി വേളാപുരം ദേശീയപാതയിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വെള്ളിക്കീൽ അരിയിൽ പൊണ്ണന്‍റകത്ത് ഹൗസിൽ മുഹമ്മദ് സാബിത് (29) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് അപകടം.
കോഴിക്കോട് എബിസി ഷോറൂമിലെ ജീവനക്കാരനാണ്. വീട്ടിൽ നിന്നും ബൈക്കിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി ബൈക്ക് അവിടെ വച്ച് ട്രെയിനിലാണ് കോഴികൊട്ടേക്കു പോകാറ്, തിങ്കളാഴ്ച കാലത്ത് ബൈക്കിൽ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകവെയാണ് കാറ് ഇടിച്ച് തെറിപ്പിച്ചത്. ഇടിച്ച കാർ നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു
ഉടൻ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ തന്നെ സാബിത് മരണപ്പെട്ടിരുന്നു.. അവിവാഹിതനാണ്. പിതാവ് വെള്ളിക്കീൽ അരിയിൽ പൊണ്ണന്‍റകത്ത് ഹൗസിൽ അഹമ്മദ് മാതാവ് ഫാത്തിമ സഹോദരങ്ങൾ:അഫ്സീന, ഷാനിദ്.