33.3 C
Saudi Arabia
Friday, August 22, 2025
spot_img

കെ.എം.സി.സി ഫുട്ബോൾ, രണ്ടാം പാദ മൽസരം നാളെ യാമ്പുവിൽ

നാളെ തീപാറും മത്സരങ്ങളും മാര്‍ച്ച് പാസ്റ്റും വിവിധ കലാപരിപാടികളും


സൗദി കെ.എം.സി.സി ദേശീയ ഫുട്‌ബോളിന്റെ രണ്ടാം വാര മല്‍സരങ്ങള്‍ നാളെ യാമ്പുവിൽ നടക്കും. നാളെ മെയ് 24 വെള്ളി വൈകീട്ട് 6.30ന് റോയല്‍ കമ്മീഷന്‍ റദ്‌വ സ്‌പോട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ റീം റിയല്‍ കേരളയെ എച്ച് എം ആര്‍ യാമ്പു എഫ് സി നേരിടും. സെമി പ്രവേശനം ലക്ഷ്യവുമായി ഗ്രൗണ്ടിലിറങ്ങുന്ന റീം റിയല്‍ കേരളക്കെതിരെ കഴിഞ്ഞ മല്‍സരത്തില്‍ നിന്നു വ്യത്യസ്ഥമായി പുത്തന്‍ താര നിരയുമാണ് എച്ച് എം. ആര്‍ യാമ്പു കളത്തിലിറങ്ങുന്നതെന്ന് സാരഥികൾ പറഞ്ഞു.
എന്‍ കംഫര്‍ട്ട് എ.സി.സി ശക്തരായ ചാംസ് കറി പൗഡര്‍ സബീന്‍ എഫ്.സി യുമായാണ് രണ്ടാം മല്‍സരം. ഈ മത്സരം ജയിച്ചാല്‍ ചാംസ് കറി പൗഡര്‍ സബീന്‍ എഫ്.സിക്ക് സെമീ പ്രവേശനം ഉറപ്പിക്കാം. എന്‍ കംഫര്‍ട്ട് എ.സി.സിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് ജയം അനിവാര്യമാണെന്നതുകൊണ്ട് വൻ താരനിരയുമായാണ് ഇറങ്ങുക.
യുമ്പുവിലെ ഫുട്‌ബോള്‍ മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം കെഎംസിസി സ്‌പോര്‍ട്‌സ് വിംഗ് ദേശീയ കണ്‍വീനര്‍ മുജീബ് ഉപ്പടയുടെ നേതൃത്വത്തില്‍ യോഗം ചേർന്നിരുന്നു. വിവിധ സംഘടനാ പ്രതിനിധികള്‍, ഫുട്‌ബോള്‍ ക്ലബ് സാരഥികള്‍, കെഎംസിസി പ്രവര്‍ത്തകര്‍ യോഗത്തിൽ പങ്കെടുത്തിരുന്നു.

സൗദിയിലെ തൊഴിലസരങ്ങളും വാർത്തകളും ലഭിക്കാൻ  ഇവിടെ ക്ലിക്ക് ചെ്ത് ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 
മത്സരം വീക്ഷിക്കാന്‍ യാമ്പുവിലെ വലിയ ജുമുഅ മസ്ജിദിനു സമീപം വൈകീട്ട് 4.30ന് സൗജന്യ വാഹനസൗകര്യം ഭാരവാഹികൾ ഒരുക്കിയിട്ടുണ്ട്. യാമ്പുവിലെ കലാ, കായിക, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍, കെ.എം.സി.സിയുടെ വിവിധ ഘടകങ്ങള്‍, യാമ്പുവിലെ എട്ട് ക്ലബ്ബ് പ്രതിനിധികള്‍, വിവധ സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റും വിവിധ കലാ രൂപങ്ങളും ഉല്‍ഘാടന ചടങ്ങിന് മാറ്റുകൂട്ടും.

 

സൗദിയിലെ തൊഴിലസരങ്ങളും വാർത്തകളും ലഭിക്കാൻ  ഇവിടെ ക്ലിക്ക് ചെ്ത് ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 

Related Articles

- Advertisement -spot_img

Latest Articles