മക്ക: ഹജ്ജിന് മുന്നോടിയായി വിശുദ്ധ കഅ്ബയെ പുതപ്പിച്ചിരിക്കുന്ന കിസ്വ ഉയർത്തിക്കെട്ടി. തീർഥാടകർ കഅ്ബയെ പ്രദക്ഷിണം വെക്കുമ്പോൾ കിസ്‌വ മലിനമാകാതിരിക്കാനും കേടുപാടുകൾ സംഭവിക്കാതിരിക്കാനുമാണ് ഉയർത്തിക്കെട്ടൽ. എല്ലാ വർഷവും നടത്തിവരുന്ന പതിവ് നടപടിക്രമമാണിത്.