പാലക്കാട്: കുമരംപുത്തൂരിൽ മരിച്ച ഹോമിയോ ഡോക്ടർക്ക് പേ വിഷബാധയെന്ന് സംശയം. മണ്ണാർക്കാട് കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് (42) മരണപ്പെട്ടത്. രണ്ടു മാസം മുൻപ് വീട്ടിലെ വളർത്തു നായയുടെ നഖം തട്ടി മുറിവേറ്റിരുന്നു. എന്നാൽ എവിടെയും ചികിത്സ തേടിയിരുന്നില്ല. അതിനിടയിൽ നായ ചാവുകയും ചെയ്തു.
അസ്വസ്ഥത അനുഭവപ്പെട്ടത്തിനെ തുടർന്ന് ഞായറാഴ്ച മണ്ണാർക്കാട് സ്വകാര്യ ആശുപത്രികളിലും കോട്ടത്തറ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. വിദഗ്ത ചികിൽസക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നെങ്കിലും നിരീക്ഷണത്തിലായിരിക്കെ റംലത്തും ഭർത്താവ് ഉസ്‌മാനും തിങ്കളാഴ്ച പുലർച്ചെ ആശുപത്രിയിൽ നിന്നും അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പുലർച്ചെ വീട്ടിലെത്തിയശേഷം വീണ്ടും അസ്വസ്ഥതയുണ്ടാവുകയും ഉച്ചയോടെ വീട്ടിൽ വെച്ച് തന്നെ മരണപ്പെടുകയുമായിരുന്നു.
ആരോഗ്യ വകുപ്പ് അധികൃതർ സ്‌ഥലത്തെത്തി ഇവരുമായി ഇടപഴകിയവരോട് കുത്തിവയ്പ് എടുക്കാൻ നിർദേശിച്ചിട്ടുണ്ട്.