പാരീസ്: ഫ്രഞ്ച് ഓപ്പണിൽ നിന്ന് സ്പാനിഷ് താരം റാഫേൽ നദാൽ പുറത്തായി. മുൻ ചാമ്പ്യൻ കൂടിയായ നദാൽ ആദ്യ റൗണ്ടിൽ തന്നെ തോൽവി വഴങ്ങിയാണ് പുറത്തായത്. ജർമൻ താരവും നാലാം സീഡുമായ അലക്സാണ്ടർ സ്വരേവ നേരിട്ടുള്ള സെറ്റുകൾക്കാണ് നദാലിനെ കീഴടക്കിയത്. (സ്കോർ- 6-3, 7-6(7-5), 6-3)
ഇടവേളക്ക് ശേഷം കളിമൺ കോർട്ടിലേക്ക് തിരിച്ചെത്തിയ നദാലിന് റോളണ്ട് ഗാരോസിൽ നല്ല പ്രകടനം കാഴ്ചവെക്കാനായില്ല. ആദ്യ സെറ്റ് തന്നെ 6-3 ന് നഷ്ടപ്പെട്ട നദാൽ രണ്ടാം സെറ്റിൽ ശക്തമായി പൊരുതി. സ്കോർ 6-6 ആയതോടെ ടൈ ബ്രേക്കറിലേക്ക് നീങ്ങി. 7-5 ന് ടൈ ബ്രേക്കറിലും വിജയിച്ച് സ്വരേവ് രണ്ടാം സെറ്റ് നേടി. മൂന്നാം സെറ്റിലും നില മെച്ചപ്പെടുത്താൻ നദാലിനായില്ല. ഒന്നാം സെറ്റിന്റെ ആവർത്തനമെന്നപോലെ 6-3 -ന് സെറ്റും നദാലിന് നഷ്ടപ്പെട്ടു.