31.6 C
Saudi Arabia
Friday, August 22, 2025
spot_img

റിയാദിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് വിദേശികൾ അറസ്റ്റിൽ

റിയാദ് മേഖലയിൽ വൻതോതിൽ മയക്കുമരുന്ന് ശേഖരം പിടികൂടി. ഒരു യെമൻ പൌരൻ   ഉൾപ്പെടെ രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തു.

കോൺക്രീറ്റ് ബ്ലോക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 4.77 ദശലക്ഷം ആംഫെറ്റാമിൻ മയക്കുമരുന്ന് ഗുളികകളാണ് പിടികൂടിയത്. കടത്താൻ ശ്രമിച്ച രണ്ട് പേരെയും അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വക്താവ് മേജർ മർവാൻ അൽ ഹസ്മി പറഞ്ഞു.

എല്ലാതരം മയക്കുമരുന്ന് കള്ളക്കടത്തിനെയും പ്രതിരോധിക്കാൻ സുരക്ഷാ സേന ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും അവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മേജർ അൽ ഹസ്മി പറഞ്ഞു.

മയക്കുമരുന്ന് കടത്തലോ മയക്കുമരുന്ന് വിൽപ്പനയോ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കണമെന്നും അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും വക്താവ് ഉറപ്പുനൽകി.

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പരിലും മറ്റ് പ്രദേശങ്ങളിലെ 999 എന്ന നമ്പരിലും. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ നമ്പർ 995, കൂടാതെ 995@gdnc.gov.sa എന്ന ഇ-മെയിൽ വഴിയും വിവരങ്ങൾ കൈമാറാവുന്നതാണ്.

Related Articles

- Advertisement -spot_img

Latest Articles