ന്യൂഡൽഹി: സിഎഎ വഴി രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി പൗരത്വം നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ഹരിയാന, എന്നീ സംസ്ഥാനങ്ങളിലാണ് പൗരത്വം നൽകിയത്.
സി എ എ പ്രകാരം പൗരത്വത്തിനായി ലഭിച്ച ആദ്യ അപേക്ഷകൾ പ്രകാരം ഇന്നാണ് പൗരത്വം നൽകിയത്. ബില്ലിനെതിരെ ശക്തമായി നിലകൊണ്ട മുഖ്യമന്ത്രി മമത ബാനർജിയുടെ എതിർപ്പുകൾ മറികടന്നാണ് പശ്ചിമബംഗാളിൽ പൗരത്വം നൽകിയത്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി നിലപാടെടുത്തിരുന്നു.
വൻ പ്രതിഷേധത്തിനിടെയാണ് 2019ൽ രാജ്യത്ത് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്. പ്രക്ഷോപങ്ങൾക്കിടെ നടപ്പാക്കാതെ മാറ്റിവച്ച നിയമത്തിന്റെ ചട്ടങ്ങൾ ഇക്കഴിഞ്ഞ മാർച്ചിലാണ് സർക്കാർ പുറത്തു വിട്ടത്.
ആസാം, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവർക്കാണ് തുടക്കത്തിൽ പൗരത്വം നൽകിയത്.