കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളംവഴി സ്വർണം കടത്തിയ യുവാവിനെയും സ്വര്‍ണം സ്വീകരിക്കാനെത്തിയ ആളെയും പോലീസ് പിടികൂടി. തിരൂർ താനാളൂര്‍ സ്വദേശി നാസറും (36) കാടാമ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയു(32) മാണ് പോലീസ് പിടിയിലായത് വിമാനത്താവളത്തിന് പുറത്തു വെച്ചാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തത്. നാസറില്‍നിന്ന് 442 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.
നാസര്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വാങ്ങാനെത്തിയതായിരുന്നു മുഹമ്മദ് മുസ്തഫ. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണം കോടതിയിൽ ഹാജരാക്കും. രണ്ട് പേരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. പ്രിവന്റീവ് കസ്റ്റംസിന് വിശദമായ റിപ്പോര്‍ട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു.