മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മം പൂർത്തിയാക്കിയവർക്ക് ഹജ്ജ് കർമ്മം നിർവഹിച്ചതായുള്ള സർട്ടിഫിക്കറ്റുകൾ ഹജ്ജ് മന്ത്രാലയം വിതരണം ചെയ്യാൻ തുടങ്ങി. ഹജ്ജ് ബുക്കിങ്ങിനും തുടർ നടപടികൾക്കും ഉപയോഗിച്ചിരുന്ന നുസുക് ആപ്ലിക്കേഷൻ വഴിയാണ് സർട്ടിഫിക്കറ്റ് ലഭിക്കുക.
നുസുക്ക് ആപ്ലിക്കേഷൻ തുറന്നാൽ കാണുന്ന കാർഡ്‌സ് എന്ന സെക്ഷനിൽ നുസുക് കാർഡ് എന്ന് ഉണ്ടായിരുന്നതാണ്. ഇവിടെ നിന്നാണ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാൻ സംവിധാനം ചെയ്തിരിക്കുന്നത്. കാർഡിന് താഴെയുള്ള സ്‌ഥലത്ത് ഇഷ്യു സർട്ടിഫിക്കറ്റ് എന്നതിൽ ക്ലിക്ക് ചെയ്താൽ പിഡിഎഫ് ഫയൽ ആയി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയും.
പരിശുദ്ധ കഅബയുടെ ഫോട്ടോ ഉള്ളതും ഇല്ലാത്തുതമായ രണ്ട് തരം സർട്ടിഫിക്കറ്റുകൾ ലഭ്യമാണ്. അറബിക് മാത്രമായും അറബിയോടപ്പം ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, തുർക്കി ഭാഷകളിലും ലഭ്യമാണ്. ഏറ്റവും പുതിയ വേർഷൻ നുസുക് ആപ്പിലാണ് ഈ സൗകര്യം ഉള്ളത്. പുതിയ വേർഷൻ ഇല്ലാത്തവർ ഗൂഗിൾ സ്റ്റോറിൽ നിന്ന് അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കണം.