41.6 C
Saudi Arabia
Friday, August 22, 2025
spot_img

ഹായിൽ ഐ സി എഫ് പെരുന്നാൾ നിലാവ് ശ്രദ്ധേയമായി

ഹായിൽ: ബലി പെരുന്നാൾ ദിനത്തിൽ ഹായിലിൽ ഐസിഎഫിന്റെയും രിസാല സ്‌റ്റഡി സർക്കിളിന്റേയും നേത്രത്വത്തിൽ പ്രകൃതി രമണിയമായ മുരിങ്ങ തോട്ടത്തിൽ സംഘടിപ്പിച്ച പെരുന്നാൾ നിലാവ് വേറിട്ട പരിപാടിയായി. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, പ്രഭാഷണങ്ങളും, കസേരകളിയും മുതിർന്നവർക്കായി വടം വലി മൽസരവും, ഷുട്ടൗട്ട് മൽസരവും നടത്തിയിരുന്നു. വിവിധങ്ങളായ പെരുന്നാൾ പലഹാരങ്ങൾ വിളമ്പിയത് പരിപാടിയെ വ്യത്യസ്തമാക്കി. മുരിങ്ങ കൃഷിയിടത്തിൽ നടത്തിയ പരിപാടി ഔഷധ ചെടികളെകുറിച്ച്  കൂടുതൽ പഠിക്കാൻ സഹായകമായി. പ്രവാസി കർഷകൻ ബീരാൻ മലപ്പുറത്തിന്റെ ക്ലാസ് പരിപാടിയിൽ പങ്ക് എടുത്തവർക്ക് മരുഭുമിയിലെ കൃഷികളെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു. മരുഭുമിയെ മരുപച്ചയാക്കിയ മലയാളികളുടെ അഭിമാനമായ കർഷക സഹോദരങ്ങൾ ബീരാൻ, ഷിഹാബ് എന്നിവരെ എന്നിവരെ ഐസിഎഫ് ഉപഹാരം നൽകി അനുമോദിച്ചു.

ഐസി എഫ് സെൻട്രൽ പ്രസിഡൻറ്റ് ബഷീർ സഅദി കിംന്നിഗാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ബഷീർ നെല്ലളം സ്വാഗതം പറഞ്ഞു. അബ്ദുൽ സലാം റഷാദി കൊല്ലം പെരുന്നാൾ നിലാവ് ഉൽഘാടനം ചെയ്തു. ബലിപെരുന്നാൾ വിഭാവനം ചെയ്യുന്നത് സഹനത്തിന്റേയും ക്ഷമയുടെയും വിളംമ്പരമാണെന്ന് മുനീർ സഖാഫി വെണ്ണക്കോട് പെരുന്നാൾ സന്ദേശ പ്രഭാഷണത്തിൽ പറഞ്ഞു.
അബ്ദുൽ ഹമീദ് സഖാഫി കാടാച്ചിറ, ഹസൻ സഖാഫി ആലപ്പുഴ, അബ്ദുൽ റഹിം കായംകുളം, നൗഫൽ പറക്കുന്ന്, റഷിക്ക് വിളയൂർ, ബാസിത്വ് മുക്കം, ഷാജഹാൻ അസ്ലമി ആറാട്ടുപുഴ, അലി ഉപ്പള, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അബ്ദുൽ സലാം സഅദി പാലക്കാട് കോർഡിനേറ്റർ ആയ പരിപാടിക്ക് റിഷാബ് കാന്തപുരം നന്ദി പറഞ്ഞു.

റിപ്പോർട്ട്-അഫ്സൽ കായംകുളം

Related Articles

- Advertisement -spot_img

Latest Articles