ന്യൂഡൽഹി : നീറ്റ് യുജി പരീക്ഷാ ക്രമക്കേട് അന്വേഷണം ഏറ്റെടുത്ത് സി ബി ഐ. അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സി ബി ഐ അറിയിച്ചു.
എൻ ഡി എ ഉൾപ്പടെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ടാവുമെന്ന് സിബിഐ ഇറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചു. ശനിയാഴ്ച രാത്രിയാണ് കേസ് സിബിഐക്ക് കൈമാറിയത്.
നേരത്തെ കേസ് അന്വേഷിച്ചിരുന്ന ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണസംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മേൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബി ഐക്ക് വിട്ടത്.