തൃശൂർ: കുന്ദംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രോഗി മരിച്ചു. അഗതിയൂർ സ്വദേശി ജോണി (65) ആണ് മരണപ്പെട്ടത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുമായി ആശുപത്രിയിലേക്കു പോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്. അപ്രതീക്ഷിതമായി യു ടേണെടുത്ത ഓട്ടോറിക്ഷയുമായി ആംബുലൻസ് കൂട്ടിയിടിക്കുകയായിരുന്നു.
ശക്തമായ ഇടിയിൽ തകരാറിലായ ആംബുലന്‍സിന് പിന്നീട് യാത്ര തുടരാനായില്ല. വേറെ ആംബുലൻസെത്തിയ ശേഷമാണ് ജോണിയെ ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചത്. ചികിത്സ കിട്ടാൻ വൈകിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]