ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ലഡാക്കില്‍ അഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് സൈനികർക്ക് വീരമൃത്യു. ടി-72 ടാങ്ക് ഉപയോഗിച്ച് നദി കടന്നുള്ള അഭ്യാസത്തിനിടെയുണ്ടായ അപകടത്തിലാണ് അഞ്ച് സൈനികർ മരണപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ടാങ്ക് നദി കടക്കുന്നതിനിടെ മിന്നല്‍ പ്രളയമുണ്ടാവുകയും നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയറുകയും ചെയ്തു. ഇതോടെ ടാങ്ക് മുങ്ങി താഴുകയും ടാങ്കിലുണ്ടായിരുന്ന സൈനികരെ കാണാതാവുകയായിരുന്നു. അഞ്ച് പേരുടെയും മൃതദേഹം കണ്ടെടുത്തതായി പിന്നീട് കരസേനാ വൃത്തങ്ങൾ അറിയിച്ചു.