41.6 C
Saudi Arabia
Friday, August 22, 2025
spot_img

കണ്ണൂരിലെ വിഴുപ്പലക്കൽ ചെങ്കൊടിക്ക് അപമാനം – സി പി ഐ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ വിവാദങ്ങളിൽ സി ​പി ​എ​മ്മി​നെതിരെ  രൂ​ക്ഷ​ വി​മ​ർ​ശനവുമായി  സി​പി​ഐ. ക​ണ്ണൂ​രി​ൽ​നി​ന്ന് വന്നു കൊണ്ടിരിക്കുന്ന  വാ​ർ​ത്ത​ക​ൾ ചെ​ങ്കൊ​ടി​ക്ക് അ​പ​മാ​ന​മാണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം അഭിപ്രായപ്പെട്ടു. അ​ധോ​ലോ​ക​ത്തി​ന്‍റെ സഹയാത്രികർ  ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഒ​റ്റു​കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ധോ​ലോ​ക​ത്തി​ന്‍റെ​യും സ്വ​ർ​ണം പൊ​ട്ടി​ക്കു​ന്ന​തി​ന്‍റെ​യും ക​ഥ​ക​ൾ ഇടതു പക്ഷത്തെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്. തെരെഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനേറ്റ  തി​രി​ച്ച​ടി​യി​ൽ ഇവർക്ക് വലിയ പങ്കുണ്ടെന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ല്‍ നി​ന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന  വാ​ര്‍​ത്ത​ക​ള്‍ ക​മ്മ്യൂ​ണി​സ്റ്റ് കുടുംബത്തെ  ആ​കെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്. ക​യ്യൂ​രി​ന്‍റെ​യും ക​രി​വ​ള്ളൂ​രി​ന്‍റെ​യും തി​ല്ല​ങ്കേ​രി​യു​ടെ​യും വിപ്ലവ പാ​ര​മ്പ​ര്യ​മു​ള്ള മ​ണ്ണാ​ണ​ത്. അ​വി​ടെ നി​ന്നും  പു​റ​ത്തു വ​രു​ന്ന ക​ഥ​ക​ള്‍ ​സ്വ​ര്‍​ണം പൊ​ട്ടി​ക്കു​ന്ന​തി​ന്‍റെ​യും അ​ധോ​ലോ​ക അ​ഴി​ഞ്ഞാ​ട്ട​ത്തി​ന്റേതുമാണ്. പാരട്ടിക്കും  ചെ​ങ്കൊ​ടി​ക്കും  അ​പ​മാ​ന​മാ​ണിത്.

അ​ധോ​ലോ​ക​ത്തി​ന്‍റെ കാ​ര്യ​സ്ഥ​രാ​ണ്  നവ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ര​ക്ഷ​ക വേ​ഷം കെ​ട്ടു​ന്ന​വ​രെന്നത്  ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ള്‍​ക്ക് പൊ​റു​ക്കാ​വു​ന്ന​ത​ല്ല. പ്ര​സ്ഥാ​ന​ത്തി​നേ​റ്റ തി​രി​ച്ച​ടി​ക​ളി​ല്‍ ഇത്തരം രക്ഷകരുടെ  പ​ങ്കും ചെ​റു​ത​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. ഇത്തരം വേഷം കെട്ടുകാരിൽ നിന്നും  ബോ​ധ​പൂ​ര്‍​വം അ​ക​ല്‍​ച്ച പാ​ലി​ച്ചു​കൊ​ണ്ടേ ഇ​ട​തു​പ​ക്ഷ​ത്തി​ന് ജ​ന​വി​ശ്വാ​സം വീ​ണ്ടെ​ടു​ത്ത് മു​ന്നേ​റാ​ന്‍ സാധിക്കുകയുള്ളൂവെന്നും  ബി​നോ​യ് വി​ശ്വം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related Articles

- Advertisement -spot_img

Latest Articles