35 C
Saudi Arabia
Friday, October 10, 2025
spot_img

അവസാനിക്കാത്ത ആകാശച്ചതികൾ; ഐ സി എഫ് ജനകീയ സദസ്സ് സംഘടിപ്പിച്ചു

ബുറൈദ: അവസാനിക്കാത്ത ആകാശച്ചതികൾ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) സൌദിയിലെ പ്രധാന കേന്ദ്രങ്ങളിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. വിമാനകമ്പനികളുടെ നിരന്തര ചൂഷണങ്ങൾക്ക്  വിധേയമായി കൊണ്ടിരിക്കുന്ന  ഗൾഫ് പ്രവാസികളുടെ ശബ്ദമാവുകയാണ് ഐ സി എഫ്.  ഗൾഫ് പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം തേടി നിരന്തര മുറവിളികൾ ഉയർത്തിയിട്ടും പരിഹരമായില്ലെന്ന്  ജനകീയ സദസ്സ് അഭിപ്രായപ്പെട്ടു. പ്രവാസികളോടുള്ള  ഇത്തരം ചൂഷണങ്ങൾക്കെതിരെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടങ്ങളും  ഒരു നീക്കവും നടത്തിയിട്ടില്ല. ഈ  സാഹചര്യത്തിലാണ് പ്രവാസത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം ഐ സി എഫ്  ഈ പ്രതിസന്ധിയെ നേരിടുന്നതിന് വേണ്ടിയുള്ള ബോധവൽക്കരണത്തിനും നിയമ പരാട്ടങ്ങൾക്കും മുന്നിട്ടിറങ്ങുന്നതെന്ന് നേതാക്കൾ പറഞ്ഞു.

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ സ്ഥലങ്ങളിൽ ജനകീയ സദസ്സിൾ പങ്കാളികളായി. ബുറൈദ അൽ അരിയാഫ് ഇസ്തിറാഹയിൽ നടന്ന പരിപാടി ഡോ. ലൈജു ഉത്‌ഘാടനം ചെയ്തു. അബു നവാസ് ഉസ്താദ്, അബ്ദു റഹ്‌മാൻ (ഒ ഐ സി സി), സക്കീർ മടാല (കെ എം സി സി), സാലിഹ് ബെല്ലാരി (കെ സി എഫ്), അൻസാർ തോപ്പിൽ (ഇശൽ ബുറൈദ),  ശറഫുദ്ധീൻ ഓമശ്ശേരി (ആർ എസ് സി), ശരീഫ് തലയാട്‌ , അബ്ദു കേച്ചേരി,അബു സ്വാലിഹ് മുസ്‌ലിയാർ, ശറഫുദ്ധീൻ വാണിയമ്പലം  സംബന്ധിച്ചു.

ജിസാനിൽ നടന്ന ജനകീയ സദസ്സ് നാഷണൽ സെക്രട്ടറി സിറാജ് കുറ്റ്യാടി ഉൽഘാടനം ചെയ്തു. സതീഷ് കുമാർ (ജല), നാസർ ചേലേംബ്ര (ഒ ഐ സി സി), മുസ്തഫ സഅദി, നിയാസ് സി കെ (ആർ എസ് സി), താഹ കിണാശ്ശേരി, മുഹമ്മദ് സാലിഹ്, രഹനാസ് കുറ്റ്യാടി, നൌഫൽ വള്ളികുന്ന് സംബന്ധിച്ചു

സകാകയിൽ നടന്ന ജനകീയ സദസ്സ് ഐ സി എഫ് നാഷണൽ സെക്രട്ടറി അബ്ദുറഷീദ് സഖാഫി ഉൽഘാടനം ചെയ്തു. സുധീർ ഹംസ( അൽ ജൌഫ് വെൽഫെയർ അസോസിയേഷൻ) സൈനുൽ ആബിദ് ഹിഷാമി(ഐ സി എഫ്), മുഹമ്മദ് റഫീഖ് വല്ലപ്പുഴ (ആർ എസ് സി), അഷ്റഫ് സൈനി, ഷാജി മൻസൂർ ഒതുക്കുങ്ങൽ, അബ്ദുറഹീം കാരശ്ശേരി സംബന്ധിച്ചു.

വാദി ദവാസറിൽ  നടന്ന ജനകീയ സദസ്സ് സിറാജുദ്ദീൻ സഖാഫി ഉൽഘാടനം ചെയ്തു. റാഫി കൊടുങ്ങല്ലൂർ (ഇന്ത്യൻ എംബസ്സി), സിറാജ് അങ്കിൽ (കെ എം സി സി), നസീം ബാഖവി സംബന്ധിച്ചു

Related Articles

- Advertisement -spot_img

Latest Articles