39.8 C
Saudi Arabia
Friday, August 22, 2025
spot_img

മലയാളികളുടെ വ്യോമ സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകി എയർകേരള

ദുബൈ: എമിറൈറ്റ്സിലെ മലയാളി വ്യവസായികൾ തുടക്കം  കുറിച്ച  സെറ്റ്​ഫ്ലൈ ഏവിയേഷൻ വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം. എയര്‍ കേരള എന്ന പേരിൽ സെറ്റ്​ഫ്ലൈ ഏവിയേഷൻ പുതിയ സര്‍വീസ് പ്രഖ്യാപിച്ചു. നിലവിൽ ആഭ്യന്തര സർവീസിനാണ് കേന്ദ്രം അനുമതി നൽകിയിട്ടുള്ളത്.

നിര്‍മ്മാതാക്കളിൽ നിന്ന് നിലവാരമുള്ള വിമാനങ്ങൾ നേരിട്ട് വാങ്ങാനും ഭാവിയിൽ അന്താരാഷ്ട്ര സര്‍വീസുകൾ തുടങ്ങാനും സെറ്റ്ഫ്ലൈ ശ്രമിക്കും. കേരളം ആസ്ഥാനമാക്കിയായിരിക്കും സെറ്റ്ഫ്ലൈ പ്രവര്‍ത്തിക്കുക. കേരളത്തിലെ  ആദ്യത്തെ വിമാനക്കമ്പനിയായ സെറ്റ്ഫ്ലൈ airkerala.com എന്ന പേരിലായിരിക്കും സർവീസ്  നടത്തുക.

തുടക്കത്തിൽ മൂന്ന് എടിആര്‍ 72-600 വിമാനങ്ങൾ ഉപയോഗിച്ച്  ടയര്‍ 2, 3 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകൾആരംഭിക്കുമെന്ന് സെറ്റ്ഫ്ലൈ ചെയര്‍മാൻ അഫി അഹമ്മദ്, വൈസ് ചെയര്‍മാൻ അയ്യൂബ് കല്ലട എന്നിവര്‍ അറിയിച്ചു. വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക്​ സർവീസുകൾ വ്യാപിപ്പിക്കാനാണ്​ കമ്പനിയുടെ പദ്ധതി.

വ്യോമയാന മേഖലയിൽ വലിയ രീതിയിലുളള ചൂഷണങ്ങളാണ് പ്രവാസികൾ നേരിട്ട് കൊണ്ടിരിക്കുന്നത്. പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ആകാശച്ചതികൾക്കെതിരേ നിരന്തര സമരം കൂടി നടക്കുന്നുണ്ട്. ഭരണ, രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും ആവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. ഇത്തരം സാഹചര്യത്തിൽ പ്രവാസി കൂട്ടായ്മകളുടെ പുതിയ കാൽവെപ്പ്  വ്യോമയാന രംഗത്തെ ചൂഷണങ്ങൾ കുറക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കാം.

Related Articles

- Advertisement -spot_img

Latest Articles