റിയാദ്: റിയാദില്‍ കാണാതായ തിരുവനന്തപുരം സ്വദേശിയെ റിയാദ് വിമാനത്താവളത്തില്‍ കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സജികുമാറിനെയാണ് ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്ക് വിമാനത്താവളത്തില്‍ റിയാദ് ഹെല്‍പ്‌ഡെസ്‌ക് കൂട്ടായ്മ അംഗങ്ങള്‍ കണ്ടെത്തിയത്.
രണ്ടാഴ്ച മുന്പാണ് സജികുമാറിനെ റിയാദിൽ നിന്നും കാണാതാവുന്നത്. ഇന്നലെ സജികുമാറിനെ കണ്ടെത്തുമ്പോൾ കൃത്യമായ ഭക്ഷണവും ഉറക്കവും ലഭിക്കാത്തതിനാല്‍ വളരെ ക്ഷീണിതനായിരുന്നു. ആവശ്യമായ ഭക്ഷണവും വസ്ത്രങ്ങളും നൽകി വിശ്രമത്തിനായി സജികുമാറിനെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഇദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.
റിയാദ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ, ബഷീര്‍ കാരോളം, അലി ആലുവ എന്നിവരാണ് സജികുമാറിനെ കണ്ടെത്തിയത്.