33.3 C
Saudi Arabia
Friday, August 22, 2025
spot_img

പ്രവാസികളുടെ യാത്രാപ്രശ്നം: സർക്കാരിന്‌ ഉത്തരവാദിത്വമുണ്ട്‌‌ -ഐസിഎഫ്‌ ദമ്മാം ജനകീയ സദസ്സ്‌

ദമ്മാം: നിലയ്ക്കാത്ത യാത്രാദുരിതവും എയർലൈനുകളുടെ കെടുകാര്യസ്ഥതയും ഉയർത്തിക്കാട്ടി ‘അവസാനിക്കാത്ത ആകാശച്ചതികൾ’ എന്ന പേരിൽ ഐസിഎഫ്‌ ദമ്മാം സെൻട്രൽ കമ്മിറ്റി ജനകീയ സദസ്സ്‌ സംഘടിപ്പിച്ചു.

ദമ്മാം അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സെൻട്രൽ പ്രസിഡന്റ്‌ ശംസുദ്ദീൻ സഅദിയുടെ അധ്യക്ഷതയിൽ അഹ്‌മദ് നിസാമി ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ കുഞ്ഞി അമാനി പ്രാർഥന നടത്തി. അബ്ബാസ്‌ തെന്നല കീനോട്ട്‌ അവതരിപ്പിച്ചു. കെഎംസിസി, നവോദയ, നവയുഗം, ഓഐസിസി, ആർഎസ്‌സി സംഘടനകളെ പ്രതിനിധീകരിച്ച്‌ ഫൈസൽ ഇരിക്കൂർ, പ്രദീപ്‌ കൊട്ടിയം, സജീഷ്‌, മോഹനൻ, ജിഷാദ്‌ ജാഫർ എന്നിവർ സംസാരിച്ചു.

പ്രവാസികളുടെ അവശ്യ സേവനങ്ങളിൽ ഒന്നായ വിമാന സർവീസ്‌ രംഗത്ത്‌ നിന്ന് സർക്കാരിന്റെ പിന്മാറ്റവും സ്വകാര്യവൽകരണത്തിന്റെ ഭാഗമായി നടന്ന കുത്തകകളുടെ കടന്നുകയറ്റവുമാണ്‌ ഗൾഫ്‌ പ്രവാസികളുടെ യാത്രാദുരിതത്തിനു പിന്നിൽ. സീസൺ സമയങ്ങളിൽ നടത്തുന്ന പെരുംകൊള്ളക്ക്‌ പുറമെ യാത്രകൾ പൊടുന്നനെ റദ്ദ്‌ ചെയ്യുന്ന സംഭവങ്ങൾ നിരന്തരം ആവർത്തിക്കുകയാണ്‌. നാടിന്റെ നട്ടെല്ലാണ്‌ പ്രവാസികളെന്ന് പുറമെ സമ്മതിക്കുമ്പോഴും അവരുടെ ജീവൽപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ രാഷ്ട്രീയപ്പാർട്ടികളും അധികാരികളും പരാജയപ്പെടുന്നു‌. സാധാരണക്കാരായ പ്രവാസികളെ ബാധിക്കുന്ന യാത്രാപ്രശ്നത്തിൽ പ്രായോഗിക പരിഹാരം കാണുന്നത്‌ വരെ ഐസിഎഫ്‌ സമരരംഗത്തുണ്ടാകുമെന്ന് സംഗമം പ്രമേയത്തിലൂടെ‌ അറിയിച്ചു.

മാധ്യമപ്രവർത്തകരായ റഫീഖ്‌ ചെമ്പോത്തറ, ലുഖ്മാൻ വിളത്തൂർ, ട്രാവൽ രംഗത്തെ മുഹമ്മദലി കണ്ണൂർ, സാമൂഹിക പ്രവർത്തകരായ നാസ്‌വക്കം, ഹമീദ്‌ വടകര ചർച്ചയിൽ പങ്കെടുത്തു. മുനീർ തോട്ടട പ്രമേയം അവതരിപ്പിക്കുകയും സലീം പാലച്ചിറ ചർച്ച സംഗ്രഹിക്കുകയും ചെയ്തു. ജഅ്ഫർ സ്വാദിഖ്‌ സ്വാഗതവും ഹർഷാദ്‌ കണ്ണൂർ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles