ന്യൂദല്‍ഹി: സ്പാനിഷ് കോച്ച് മനോലോ മാര്‍ക്വേസിയെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. നിലവില്‍ ഐഎസ്എല്‍ ടീം എഫ്സി ഗോവയുടെ പരിശീലകനാണ് മാര്‍ക്വേസി. മൂന്ന് വര്‍ഷത്തെ കരാറിലാണ് മനോലോയുടെ നിയമനം. ക്രൊയേഷ്യന്‍ പരിശീലകനായിരുന്ന ഇഗോര്‍ സ്റ്റിമാചിന്റെ പറഞ്ഞുവിടുന്നിടത്തേക്കാണ് മനോലോ എന്ന 55 കാരന്‍ എത്തുന്നത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ടീമിന്റെ മോശം പ്രകടനത്തിന്റെ തുടർന്നാണ് സ്റ്റിമാചിനെ പുറത്താക്കിയത്.
പരിശീലക റോളിൽ 22 വര്‍ഷത്തിലേറെയായി ഗ്രൌണ്ടിലുണ്ട് മനോലോ. മുന്നെ മൂന്ന് വര്‍ഷത്തോളം ഹൈദരാബാദ് ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഗോവയുടെ പരിശീലകനായി കഴിഞ്ഞ സീസണിലാണ് ചുമതലയേറ്റത്. ലാ ലിഗയില്‍ ലാസ് പല്‍മാസിനേയും പരിശീലിപ്പിച്ചിട്ടുണ്ട്. എസ്പാന്യോള്‍ ബി ടീമിന്റേയും പരിശീലകനായി സേവനം ചെയ്തിട്ടുണ്ട്. പരിശീലക സ്ഥാനത്തേക്ക് 291 അപേക്ഷകളാണ് എഐഎഫ്എഫിനു ലഭിച്ചിരുന്നത്. ഇതില്‍ നിന്നാണ് മനോലോ തെരെഞ്ഞെടുക്കപ്പെടുന്നത്