33.9 C
Saudi Arabia
Friday, October 10, 2025
spot_img

ഇനി കഴിക്കാം, സൗദിയുടെ സ്വന്തം മാമ്പഴങ്ങൾ

റിയാദ് : ഏകദേശം 6,966 ഹെക്ടറിലായി പ്രതിവർഷം 89,500 ടണ്ണിലധികം മാമ്പഴ കൃഷി നടത്തുന്നതയി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിലൂടെ മാമ്പഴ ഉൽപാദനത്തിൽ സൗദി അറേബ്യ 68% സ്വയംപര്യാപ്തത കൈവരിച്ചതായും മന്ത്രാലയം അറിയിച്ചു.

കാർഷിക ഉൽപന്നങ്ങളെക്കുറിച്ചും വൈവിധ്യമാർന്ന പഴങ്ങളുടെ ലഭ്യതയെ കുറിച്ചും അവബോധം പ്രചരിപ്പിക്കുന്നതിനും പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനായി പ്രാദേശിക പഴ വിപണന സംവിധാനം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള “ഹാർവെസ്റ്റ് സീസൺ” കാമ്പെയ്‌നിലൂടെ വാർഷിക ഉൽപാദനത്തിൽ 60,026 ടണ്ണുമായി ജാസാൻ മേഖലയാണ് മാമ്പഴ ഉല്പാദനത്തിൽ മുന്നിട്ട് നിൽക്കുന്നത്.
മക്ക മേഖല 17,915 ടൺ, മദീന മേഖല 4,505 ടൺ, അസീർ മേഖല 2,845 ടൺ, തബൂക്ക് മേഖല 2,575 ടൺ, അൽ-ബഹ മേഖല 912 ടൺ, നജ്‌റാൻ മേഖല, 347 ടൺ, കിഴക്കൻ മേഖല. 198 ടൺ, റിയാദ് 117 ടൺ, ഖാസിം മേഖല 60 ടൺ എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ ഉത്പ്പാദനം.

ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ നീണ്ടുനിൽക്കുന്ന ഉൽപ്പാദന കാലയളവുള്ള രാജ്യത്തെ സാമ്പത്തികമായി ലാഭകരമായ ഉഷ്ണമേഖലാ വിളകളിൽ ഒന്നാണ് മാമ്പഴമെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു. ടോമി അറ്റ്കിൻസ്, കീറ്റ്, കെൻ്റ്, ഫോൺസ്, സുക്കാരി, ബദാമി, ഇന്ത്യൻ, ഗ്ലെൻ, ലാൻഗ്ര, ജൂലി, സെൻസേഷൻ, ക്ലാൻഡ്, സമക്, അവായിസ്, ടിമോർ, നവോമി, വലൻസിയ, ഒമാനി, ബൽമർ, തായ്, പ്രിബോ തുടങ്ങി 20 വ്യത്യസ്ത ഇനം മാമ്പഴങ്ങളാണ് രാജ്യം കൃഷി ചെയ്യുന്നത്.

Related Articles

- Advertisement -spot_img

Latest Articles