39.8 C
Saudi Arabia
Friday, August 22, 2025
spot_img

ഉമ്മന്‍ ചാണ്ടി കേരള ചരിത്രത്തിന്റെ പാഠപുസ്തകം: ദമ്മാം ഒ ഐ സി സി

ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന യശ:ശരീരനായ ഉമ്മൻ ചാണ്ടിയുടെ   ഒന്നാം ചരമ വാർഷികം “ജനമനസ്സിലെ ജനനായകൻ” എന്ന തലക്കെട്ടോടെ ആചരിച്ചു. മുതിർന്നവർക്കുള്ള ഉമ്മൻചാണ്ടി- ഓർമ്മക്കുറിപ്പ് ലേഖന മത്സരം, കുട്ടികൾക്കുള്ള ഉമ്മൻചാണ്ടി- ചിത്ര രചനാ മത്സരം, ഉമ്മൻ ചാണ്ടിയുടെ ജീവിത നിമിഷങ്ങൾ കൂട്ടിയിണക്കിയ ഡോക്യുമെൻററി പ്രദർശനം തുടങ്ങിയ പരിപാടികൾ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.

ദമ്മാം റയ്യാൻ പോളിക്ലിനിക്ക് ആഡിറ്റോറിയത്തിൽ  നടന്ന പരിപാടിയിൽ കിഴക്കൻ പ്രവിശ്യയിലെ പൊതുസമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളും നൂറുകണക്കിന് ഒ ഐ സി സി പ്രവർത്തകരും പങ്കെടുത്തു.  അനുസ്മരണ സമ്മേളനം ആക്ടിംഗ് പ്രസിഡൻറ് ഷംസ് കൊല്ലത്തിൻറെ അദ്ധ്യക്ഷതയിൽ സൗദി നാഷണൽ പ്രസിഡൻറ്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയം ജീവിതം കേരള രാഷ്ട്രീയ ചരിത്രം കൂടിയാണ്. വളരെ ചുരുക്കം നേതാക്കള്‍ക്ക് മാത്രമെ തന്റെ സഞ്ചാരത്തിനൊപ്പം ഒരു നാടിന്റെ ഗതിവിഗതികള്‍ കൂടി നിര്‍ണയിക്കാന്‍ സാധിക്കൂ, അതിലൊരാളായിരുന്നു ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയ വിദ്യാർത്ഥികൾക്കും പൊതുപ്രവർത്തകർക്കും എന്നുമൊരു പാഠപുസ്തകമാണ് ഉമ്മൻ ചാണ്ടിയുടെ ജീവിതം. പൊതു പ്രവർത്തകൻ എങ്ങനെ ജനകീയനായിരിക്കണം എന്ന് നാം പഠിക്കേണ്ടത് അദ്ദേഹത്തിൽ നിന്നാണ് ബിജു കല്ലുമല പറഞ്ഞു.

കേരളത്തിലങ്ങോളമിങ്ങോളം വിശ്രമമില്ലാതെ സഞ്ചരിച്ച് ജനങ്ങളെ കേൾക്കാനും ചേർത്ത് പിടിക്കാനും തയ്യാറായ ജനകീയനായ നേതാവായിരുന്നു അദ്ദേഹം.
ഏത് സാഹചര്യത്തിലും അദ്ദേഹം തന്‍റെ പൊതുജീവിതം സജീവമാക്കി നിലനിർത്തി. വിമർശനങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ട് , രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച അദ്ദേഹം പുതുതലമുറയിലെ പൊതുപ്രവർത്തകർക്ക് ഒരു പാഠ പുസ്തകമാക്കുന്നതും അതുകൊണ്ട് തന്നെയാണ്.

ഉമ്മൻ ചാണ്ടിയെന്നാൽ ആൾക്കൂട്ടമായിരുന്നു. തനിച്ചാകാൻ ഇഷ്ടപ്പെടാത്ത, എന്നും എപ്പോഴും ജനങ്ങൾക്ക് നടുവിൽ ജനത്തിന്റെ കൈപിടിച്ചുനിന്ന നേതാവ്. മുഖ്യമന്ത്രിയായിരുന്നപ്പോഴും, പ്രതിപക്ഷനേതാവായിരുന്നപ്പോഴും അദ്ദേഹം ആൾകൂട്ടത്തിന് നടുവിലായിരുന്നു. അതിവേഗം ബഹുദൂരമെന്ന മുദ്രാവാക്യവുമായി കർമ്മോജ്ജ്വലനായി പ്രവർത്തിക്കുമ്പോൾ സ്വന്തം ആരോഗ്യം പോലും അദ്ദേഹം ഗൗരവമായി കണ്ടിരുന്നില്ല എന്നാണ് സത്യം.

കേരളത്തെ അതിവേഗം വികസനത്തിലേയ്ക്ക് കൈ പിടിച്ചുയർത്തിയ യഥാർത്ഥ ഭരണാധികാരി ആയിരുന്നു ഉമ്മൻചാണ്ടി. സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കാരുണ്യ ചികിത്സാ പദ്ധതി, ശ്രുതിതരംഗം, വയോമിത്രം, ആരോഗ്യകിരണം പദ്ധതികള്‍, ഒരു രൂപയ്ക്ക് അരി, ഭൂരഹിതര്‍ക്ക് 3 സെന്റ് ഭൂമി, എല്ലാ മണ്ഡലങ്ങളിലും സര്‍ക്കാര്‍ മെഡിക്കൽ കോളേജുകള്‍, ദിവസം 20 മണിക്കൂര്‍ വരെ നീളുന്ന ജനസമ്പര്‍ക്ക പരിപാടികൾ തുടങ്ങിയവ അതിൽ ചിലത് മാത്രം. മികച്ച ഭരണനിര്‍വഹണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം നേടിയത് വര്‍ത്തമാന കേരള ശില്പി ഉമ്മന്‍ ചാണ്ടി എന്നതിന്റെ യഥാർത്ഥ തെളിവ് തന്നെയാണ്.

എടുക്കുന്ന തീരുമാനം ശരിയാണ് എന്ന് ഉത്തമ ബോധ്യം ഉണ്ടായാൽ‍, ഏത് പ്രതിസന്ധിയേയും മറിക്കടന്ന് അത് നടപ്പിലാക്കുന്നതില്‍ അദ്ദേഹം കാണിച്ചിട്ടുള്ള കർമ്മകുശലതയാണ് ഇന്ന് കാണുന്ന കേരളത്തിത്തിൻറെ വികസന മാതൃകകൾ. എല്ലാ കുപ്രചരണങ്ങളെയും വേട്ടയാടലുകളെയും സ്വസിദ്ധമായ ചിരിയോടെ നേരിട്ട അദ്ദേഹം, അതെല്ലാം അതിജീവിച്ചത് ജനകീയമായ പിന്തുണയോടെ ആയിരുന്നു. എത്ര പറഞ്ഞാലും എഴുതിയാലും തീരാത്ത പ്രവർത്തനങ്ങളും ഓർമ്മകളും അവശേഷിപ്പിച്ചാണ് കേരളത്തിൻറെ സ്വന്തം കുഞ്ഞൂഞ്ഞ് യാത്ര പറഞ്ഞത്. ആ ഓർമ്മകൾ കോൺഗ്രസ്സിൻറെയും കേരള രാഷ്ട്രീയ ചരിത്രത്തിൻറെയും നേർസാക്ഷ്യങ്ങളായി എക്കാലത്തും മിഴിവോടെ തെളിഞ്ഞ് കിടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നാസ് വക്കം (സാമുഹ്യ പ്രവർത്തകൻ) ഒ പി ഹബീബ് (കെ എം സി സി) അഷ്റഫ് അകോലത്ത് (നവോദയ) ഷബീർ ചാത്തമംഗലം (പ്രവാസി സംസാരിക വേദി) ഒ ഐ സി സി ഗ്ലോബൽ പ്രതിനിധികളായ ഹനീഫ് റാവുത്തർ, ജോൺ കോശി, ഒ ഐ സി സി നാഷണൽ പ്രതിനിധി ചന്ദ്രമോഹൻ, ഒ ഐ സി സി കോട്ടയം ജില്ലാ പ്രസിഡൻറ് ബിനു പുരുഷോത്തമൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
റീജ്യണൽ സംഘടനാകാര്യ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും റീജ്യണൽ ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. റീജ്യണൽ വൈസ് പ്രസിഡൻറ് ഡോ: സിന്ധു ബിനു അവതാരക ആയിരുന്നു.

ഒ ഐ സി സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി തയ്യാറാക്കിയ ഉമ്മൻചാണ്ടി- എന്നും കാവലാൾ എന്ന ഡോക്യുമെൻററി വളരെ ഹൃദയഹാരി ആയിരുന്നു. ഓർമ്മക്കുറിപ്പ് ലേഖന മത്സരത്തിൻറെ വിജയികളെ റീജ്യണൽ ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ പ്രഖ്യാപിച്ചു. ചിത്ര രചനാ മത്സരത്തിൻറെ വിജയികളെ വിധികർത്താവായിരുന്ന പ്രശസ്ത ചിത്രകാരി ഷംലി ഫൈസൽ പ്രഖ്യാപിച്ചു.
ഓർമ്മക്കുറിപ്പ് ലേഖന മത്സരത്തിൽ സൂഫിയ ഷിനാസ്, സൗമ്യ നവാസ് എന്നിവർ ഒന്നാം സമ്മാനവും ഷലൂജ ഷിഹാബ്, ഖദീജ ഹബീബ് എന്നിവർ രണ്ടാം സമ്മാനവും കരസ്ഥമാക്കി.

ചിത്ര രചനാ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ റിദ്ധ്വവ്ൻ രാജേഷ് ഒന്നാം സ്ഥാനവും അയാൻ ഷിഹാബ് രണ്ടാം സമ്മാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ അദ്ധ്യൈത് സന്തോഷ് ഒന്നാം സ്ഥാനവും കയാൻ അഭിഷേക് രണ്ടാം സമ്മാനവും കരസ്ഥമാക്കി. ചിത്ര രചനാ മത്സരത്തിൻറെ വിധികർത്താവ് ഷംലി ഫൈസലിന് റീജ്യണൽ വൈസ് പ്രസിഡൻറ് ഷിജില ഹമീദ് ഉപഹാരം കൈമാറി.മത്സരങ്ങളിൽ വിജയികളായവർക്കും പങ്കെടുത്തവർക്കും റീജ്യണൽ നേതാക്കളായ പി കെ അബ്ദുൽ ഖരീം, വിൽസൻ തടത്തിൽ, ഷാഫി കുദിർ, നൗഷാദ് തഴവ, സി.ടി ശശി, ജേക്കബ് പറയ്ക്കൽ, അൻവർ വണ്ടൂർ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, മനോജ് കെ.പി, യഹിയ കോയ, അർച്ചന അഭിഷേക് അബ്ദുൽ റഷീദ് റാവുത്തർ, ഷാജിദ് കാക്കൂർ, റോയ് വർഗ്ഗീസ്, രമേശ് പാലക്കാട് എന്നിവർ ഉപഹാരം കൈമാറി.

നേതാക്കളായ ബെറ്റി തോമസ്, ഗഫൂർ വണ്ടൂർ, ലാൽ അമീൻ,സുരേഷ് റാവുത്തർ, തോമസ് തൈപറമ്പിൽ, ജോണി പുതിയറ, അൻവർ സാദിഖ്, വാസുദേവൻ, മുസ്തഫ നണിയൂർ നമ്പറം, അസ്‌ലം ഫറോഖ്, ഹമീദ് കണിച്ചാട്ടിൽ, രമേഷ് പാലയ്ക്കൽ, സജുബ് അബ്ദുൽ ഖാദർ, ഉമർ കോട്ടയിൽ, ഷിനാജ് കരുനാഗപ്പള്ളി, ഷിനാസ് സിറാജുദ്ദീൻ, ജോജി ജോസഫ്, ജലീൽ പള്ളാതുരുത്തി, ജോസൻ ജോർജജ്, സാബു ഇബ്രാഹിം, അബ്ദുൽ ഹക്കീം, ഷാരി ജോൺ, ഷിബു ശ്രീധരൻ, ഡിജോ പഴയ മഠം, രാജേഷ് ആറ്റുവ, അജ്മൽ താഹ കോയ എന്നിവർ നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles