ബംഗളൂരു: നോർത്ത് കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള നിർണായക തെരച്ചിൽ ഇനിയും നീളും. ഗംഗാവാലി പുഴയിലെ ശക്തമായ അടിയൊഴുക്ക് കാരണം മുങ്ങൽ വിദഗ്ധർക്ക് ഇന്ന് പുഴയിൽ ഇറങ്ങാനായില്ല. ശക്തമായ അടിയൊഴുക്കുള്ളപ്പോൾ പുഴയിൽ ഇറങ്ങുന്നത് അപകടമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ലോറിയുടെ യഥാർഥ സ്ഥാനം കൃത്യമായി നിര്‍ണയിച്ച് ഡിങ്കി ബോട്ടുകള്‍ നിര്‍ത്താനും ദൗത്യസംഘത്തിന് കഴിഞ്ഞിരുന്നില്ല. ലോറിയിൽ ഘടിപ്പിക്കാനുള്ള സ്റ്റീല്‍ ഹുക്കുകള്‍ പുഴയുടെ അടിത്തട്ടിലെത്തിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് ഗംഗാവാലി പുഴയിയുള്ളത്.
ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും പുഴയിൽ ഉള്ളത് അർജുന്റെ ലോറി തന്നെയെന്നും പരിശോധനയിൽ സ്ഥിരീകരിച്ചു.