ബുറൈദ : രോഗ ബാധിതതരായി ചികിത്സയിൽ കഴിയുന്ന ബുറൈദ കേരള മാർക്കറ്റിലെ മുൻ ജീനക്കാരനും കോഴിക്കോട് സ്വദേശിയുമായ റഷീദിനും ഭാര്യക്കുമുള്ള ചികിൽസാ സഹായം കൈമാറി. ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ സി എഫ്) അൽ ഖസീം സെൻട്രൽ കമ്മിറ്റി സമാഹരിച്ച ഒരുലക്ഷത്തി പതിനൊന്നായിരത്തി ഒരുന്നൂറ്റി പതിനൊന്നു രൂപയാണ് കൈമാറിയത്.
ഐ സി എഫ് സെൻട്രൽ പ്രസിഡണ്ട് അബു നവാസ് മുസ്‌ലിയാരും ക്ഷേമ കാര്യ സെക്രട്ടറി മൻസൂർ ഹാജി കൊല്ലവും ചേർന്ന് കുടുംബ സഹായ സമതി ചെയർമാൻ ശരീഫ് തലയാട്, ബഷീർ വെള്ളില,നിഷാദ് പാലക്കാട്, സുധീർ കായംകുളം എന്നിവർക്ക് കൈമാറി,
ചടങ്ങിൽ അബൂ സ്വാലിഹ് മുസ്‌ലിയാർ, ഷിഹാബ് മുക്കം ശറഫുദ്ധീൻ വാണിയമ്പലം, ശറഫുദ്ധീൻ ഓമശ്ശേരി, നൗഫൽ മണ്ണാർക്കാട് തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രവർത്തകരും സംബന്ധിച്ചു.