റിയാദ് : ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുകയും പൊതുജനാരോഗ്യത്തിന് ഹാനികരമല്ലന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി എതെങ്കിലും ഉൽപ്പന്നം പരസ്യം ചെയ്യുന്നതിനുമുമ്പ് അനുമതി വാങ്ങിയിക്കണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) അറിയിച്ചു.
മെഡിക്കൽ ഉപകരണങ്ങൾ , കീടനാശിനികൾ, തീറ്റ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയുടെ വില്പനയും വിതരണവും കൂടാതെ മരുന്നുകളുടെ കൗണ്ടർ വില്പനയും നിയമത്തിന്റെ പരിധിയിൽ പെടും.
മുകളിൽ പറഞ്ഞ ഉൽപ്പന്നങ്ങൾ മീഡിയ വഴി പരസ്യം ചെയ്യുന്നതിനുള്ള അപേക്ഷ എസ്എഫ്‌ഡിഎ ക്ക് സമർപ്പിക്കുകയും, അംഗീകാരം ലഭിക്കാൻ നിർണ്ണയിക്കുന്ന വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുമുണ്ട്.
പരസ്യത്തിലെ അവകാശവാദങ്ങൾക്ക് അതോറിറ്റിയുടെ അംഗീകാരം ഉണ്ടായിരിക്കണം, മറ്റ് ഉൽപ്പന്നങ്ങളെ വിമർശിക്കുന്നതോ ബാധിക്കുന്നതോ ആയ ഒരു വാക്യവും പരസ്യത്തിൽ ഉൾപ്പെടുത്താൻ പാടില്ല. ഉൽപ്പന്നം അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യുകയോ ലിസ്റ്റുചെയ്യുകയോ വേണം, പരസ്യത്തിൽ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന പദപ്രയോഗങ്ങൾ അടങ്ങിയിരിക്കരുത് തുടങ്ങിയ നിബന്ധനകളും നിയന്ത്രണങ്ങളും ഉൽപ്പന്നങ്ങൾ പരസ്യപ്പെടുത്തുന്നതിന് എസ് എഫ് ഡി എ മുന്നോട്ട് വെച്ചിട്ടുണ്ട്.
പരസ്യ ഉൽപ്പന്നങ്ങൾക്കായി വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിക്കാനും എസ് എഫ് ഡി എ ആവശ്യപ്പെടുന്നു.
ഉൽപ്പന്നങ്ങളുടെ ലംഘനം ഏകീകൃത നമ്പറിൽ (19999) വിളിച്ചോ “തമേനി” ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യാനും എസ് എഫ് ഡി എ ആവശ്യപ്പെടുന്നു.