ജിദ്ദ : പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ഫഹദ് അഹമ്മദ് ഖാൻ സൂരിയെ നിയമിച്ചു. ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷണറേറ്റിലേക്ക് പോകുന്ന കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന് പകരമാണ് കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയെ നിയമിച്ചത്. ആഗസ്റ്റ് 11ന് സൂരി ചുമതലയേൽക്കും. 2014 ബാച്ച് ഐ. എഫ്. എസുകാരനായ ഹഹദ് അഹമ്മദ് ഖാൻ സൂരി ആന്ധ്രപ്രദേശിലെ കർണൂൽ സ്വദേശിയാണ്. കുവൈറ്റ് ഇന്ത്യൻ എംബസിയിൽ നിന്നുമാണ് അദ്ദേഹം ജിദ്ദയിലേക്ക് വരുന്നത്സേ. കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമ കാര്യങ്ങളിൽ മാതൃകാ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഉദ്യോഗസ്ഥൻ ആയിരുന്നു.
ഈ വർഷത്തെ ഹജ് വേളയിൽ ഇന്ത്യൻ ഹാജിമാരുടെ പ്രവർത്തങ്ങൾ ആയാസരഹിതമാക്കുന്നതിൽ ഫഹദ് അഹമ്മദ് ഖാൻ സൂരി മുഖ്യപങ്കു വഹിച്ചിരുന്നു. എഞ്ചിനീയറിംഗിലും ബിസിനസ് മാനേജ്‌മെന്റിലും ബിരുദം നേടിയ സൂരി, കേന്ദ്ര ഗവർമെന്റിന്റെ വാണിജ്യ മന്ത്രാലയത്തിൽ ജോലിയിലിരിക്കുമ്പോൾ തന്നെ വിവിധ ഗൾഫ് രാജ്യങ്ങളുമായും നല്ല ബന്ധം സ്ഥാപിച്ചിരുന്നു. വാണിജ്യ മന്ത്രാലയത്തിലെ സേവനത്തിന് ശേഷം കുവൈറ്റ് എംബസിയിലായിരുന്നു ജോലി. കുവൈറ്റിൽ നിന്നുമാണ് ജിദ്ദ കോൺസുലേറ്റിൽ എത്തുന്നത്.