കൊച്ചി : ബെംഗളൂരുവില്‍ ലോഡിറക്കിയ ശേഷം കേരളത്തിലേക്ക് മടങ്ങുകയായിരുന്ന മലയാളി ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. തമിഴ്‌നാട് കൃഷ്ണഗിരിയിലാണ് സംഭവം നടന്നത്. നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നതെന്നാണ് കൃഷ്ണഗിരി പോലീസ് അറിയിച്ചത്.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബെംഗളൂരുവില്‍ ഇറക്കി തിരികെ വരും വഴി കവര്‍ച്ചക്കാര്‍ ലോറി തടഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പണം തട്ടാനുള്ള ശ്രമത്തിനിടെയായിരിക്കും കൊലപാതകം നടന്നതെന്നാണ് സൂചന.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന്നായി കൃഷ്ണഗിരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.