39.5 C
Saudi Arabia
Monday, August 25, 2025
spot_img

വയനാടിലെ ഉരുൾ പൊട്ടൽ മരണസംഖ്യ 54 കടന്നു

വ​യ​നാ​ട്: വയനാടിലെ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ ശക്തമായ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. ഇ​തു​വ​രെ 51 പേ​ർ മ​രി​ച്ച​തായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണപ്പെട്ടവരുടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ മേ​പ്പാ​ടി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ക്കേ​റ്റ 70ഓ​ളം പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാണ്. കാ​ണാ​താ​യ കു​ടും​ബ​ങ്ങ​ൾ നി​ര​വ​ധിയാണ്.

ആ​ദ്യ ഉ​രു​ൾ​പൊ​ട്ട​ൽ നടന്നത് ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ട് മണിക്കാ​യി​രു​ന്നു. 4.10ഓ​ടെ വീ​ണ്ടും ഉ​രു​ള്‍​പൊ​ട്ടുകയായിരുന്നു, മൂ​ന്ന് തവണയായി ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ​താ​യാ​ണ് അറിവ്. നിരവധി വാഹനങ്ങൾ ഒലിച്ചുപോയിട്ടുണ്ട്.

അപകടമേ​ഖ​ല​യി​ൽ നാ​നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട് കിടക്കുന്നുണ്ട്.  പ്ര​ദേ​ശ​ത്തേക്കുള്ള വഴികളെല്ലാം തകർന്നതോടെ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ സാ​ധി​ക്കാ​ത്ത​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെ സാരമായി ബാ​ധി​ക്കു​ന്നു​ണ്ട്. പ്രദേശത്തെ പ്ര​ധാ​ന റോ​ഡും ചൂ​ര​ൽ​മ​ല ടൗ​ണി​ലെ പാ​ല​വും ത​ക​ർ​ന്നിട്ടുണ്ട്.

എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘം പു​ഴ ക​ട​ന്ന് മു​ണ്ട​ക്കൈ​യി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. ഏ​റെ നേ​ര​ത്തേ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാണ്, അപകടം നടന്നു 11 മണിക്കൂറിന് ശേഷം സംഘത്തിന് അവിടെ എത്തിപ്പെടാൻ സാധിച്ചത്. മു​ണ്ട​ക്കൈ അ​ട്ട​മ​ല പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ഏ​ക പാലമാണ് ഉരുൾപൊട്ടലിൽ തകർന്നത്. സൈ​ന്യ​മെ​ത്തി താ​ൽ​ക്കാ​ലി​ക പാ​ലം നി​ർ​മി​ക്കും

Related Articles

- Advertisement -spot_img

Latest Articles