35 C
Saudi Arabia
Friday, October 10, 2025
spot_img

സഹായ വാഗ്ദാനവുമായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ : വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍ പൊട്ടലില്‍ കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന്  തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പ്രതിസന്ധി ഘട്ടത്തില്‍ യന്ത്രസാമഗ്രികളും മാനവശേഷിയും ഉള്‍പ്പെടെ  ആവശ്യമായ എല്ലാ സഹായവും കേരളത്തിന് നല്‍കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

വയനാടിലുണ്ടായ ദുരന്തത്തില്‍ നിരവധി ആളുകള്‍ മരിക്കാനിടയായത് വേദനാജനകമാണ്. ദൂരന്തഭൂമിയിൽ നിരവധി ആളുകള്‍ അകപ്പെട്ടിരിക്കുകയാണ് എന്നാണ് വിവരമെന്നും സ്റ്റാലിന്‍ പറഞ്ഞു. അടിയന്തിര  രക്ഷാപ്രവര്‍ത്തനത്തിലൂടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന്  വിശ്വാസമുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദുരന്തത്തില്‍ ദുഃഖമറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തുകയും ആവശ്യമായ  സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ചെയ്തു സ്ഥിതിഗതികള്‍ നിരീക്ഷിക്കണമെന്നും  കേന്ദ്രമന്ത്രിമാരുമായി സംസാരിച്ചു  വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

Related Articles

- Advertisement -spot_img

Latest Articles