ബെയ്റൂത്ത് : ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം. തെക്കൻ ലെബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിനു മറുപടിയായിട്ടാണ് ഹിസ്ബുള്ളയുടെ പ്രത്യാക്രമണം. ഡസൻ കണക്കിനു റോക്കറ്റുകൾ വടക്കൻ ഇസ്രായേലിലേക്ക് വിക്ഷേപിച്ചതായി ഹിസ്ബുള്ള അറിയിച്ചു.
ഇസ്രായേൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ കമാൻഡർ കൊല്ലപ്പെട്ടിരുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതിനുശേഷം ഹിസ്ബുള്ളയും ഇസ്രായേലും തമ്മിൽ ആക്രമണം രൂക്ഷമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാല് സിറിയക്കാർ കൊല്ലപ്പെട്ടിരുന്നു.