31.6 C
Saudi Arabia
Friday, August 22, 2025
spot_img

ഉന്നത വിജയം നേടിയവരെ ഐ സി എഫ് റിയാദ് അനുമോദിച്ചു.

റിയാദ് : പ്ലസ് റ്റു തുല്യതാ പരീക്ഷയിൽ വിജയം നേടിയ ഹസൈനാർ ഹാറൂനി പടപ്പേങ്ങാടിനെയും,
എസ് എസ് എൽ സി പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) വിവിധ പരിപാടികളിലായി
അനുമോദിച്ചു.
ബെറ്റർ വേൾഡ് ബെറ്റർ ടുമോറോ ക്യാമ്പയിന്റെ ഭാഗമായി ഐ സി എഫ് നടത്തുന്ന ഗ്ലാഡ് എഡു കെയർ നടത്തുന്ന വിദൂര വിദ്യാഭ്യാസ പദ്ധതിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിന്റെ പ്ലസ് ടൂ പരീക്ഷ എഴുതിയാണ് ഐ സി എഫ് റിയാദ് അഡ്മിൻ ആൻറ് പബ്ലിക് റിലേഷൻ പ്രസിഡന്റ് കൂടിയായ ഹസൈനാർ വിജയം നേടിയത്. കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് പറവൂർ ഉപഹാരം കൈമാറി.
കേരള സിലബസിൽ 90 ശതമാനത്തിനും സി ബി എസ് ഇ പരീക്ഷയിൽ 80 ശതമാനത്തിനും മുകളിൽ മാർക്ക് നേടി,
എസ് എസ് എൽ സി , പ്ലസ് റ്റു പരീക്ഷകൾ പാസായ നാൽപത്തി രണ്ട് വിദ്യാർത്ഥികൾക്കും ഐ സി എഫ് ഉപഹാരം നൽകി ആദരിച്ചു.

Related Articles

- Advertisement -spot_img

Latest Articles