28.8 C
Saudi Arabia
Monday, July 7, 2025
spot_img

ജാ​വ​ലി​ൻ ത്രോ; പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ വെള്ളിമെഡൽ

പാ​രീസ്: ഒ​ളി​മ്പി​ക്സിൽ  ഇ​ന്ത്യ​ൻ താ​രം നീ​ര​ജ് ചോ​പ്ര​ക്ക് വെ​ള്ളി മെ​ഡ​ൽ. ര​ണ്ടാം ശ്ര​മ​ത്തി​ൽ 89.45 മീ​റ്റ​ർ ജാ​വ​ലി​ൻ പാ​യി​ച്ചാ​ണ് ചോ​പ്ര ഇ​ന്ത്യ​ക്കായി വെ​ള്ളി എ​റി​ഞ്ഞി​ട്ട​ത്. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യത്തെ വെള്ളിമെഡൽ കൂടിയാണിത്.

നീ​ര​ജ് ചോപ്രയുടെ ര​ണ്ടാം ശ്ര​മ​ത്തി​ലാ​ണ് നീ​ര​ജ് 89. 45 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞ​ത്. ​ബാക്കിയുള്ള എല്ലാ  ശ്ര​മ​ങ്ങ​ളും ഫൗ​ളാ​യി​രു​ന്നു. പാ​രീസ് ഒ​ളി​മ്പി​ക്സി​ൽ  ജാ​വ​ലി​ൻ ത്രോ​യി​ലൂ​ടെ നീ​ര​ജ് നേ​ടി​യ​ത് ഇ​ന്ത്യ​യു​ടെ ആ​ദ്യ വെ​ള്ളി മെ​ഡ​ലാ​ണ്. പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ അ​ഞ്ചാം മെ​ഡ​ൽ നേ​ട്ട​വുമാണിത്.

ഒ​ളി​മ്പി​ക്സ് റെ​ക്കോ​ഡോ​ടെ പാ​ക്ക് താ​രം അ​ർ​ഷാ​ദ് ന​ദീം ജാ​വ​ലി​ൻ ത്രോ​യി​ൽ സ്വ​ർ​ണം നേടി. ര​ണ്ടാം ശ്ര​മ​ത്തി​ൽ 92.97 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞാ​ണ് പാ​ക്ക് താ​രം സ്വ​ർ​ണം നേടി​യ​ത്. പാരീസ് ഒളിമ്പിക്സിൽ പാകിസ്ഥാന്റെ ആദ്യ സ്വർണം കൂടിയാണിത്.

2020 ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ  87.58 മീ​റ്റ​ർ എ​റി​ഞ്ഞു  നീ​ര​ജ് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യിരുന്നു.

Related Articles

- Advertisement -spot_img

Latest Articles