28.8 C
Saudi Arabia
Monday, July 7, 2025
spot_img

തിലകകുറിക്കും പൊട്ടിനും ഇല്ലാത്ത നിരോധനം ഹിജാബിന് മാത്രമെന്തിന് ? മുംബൈ കോളേജിലെ ഹിജാബ് നിരോധനം സുപ്രീം കോടതി സ്റ്റേ ചെയ്തു,

മുംബൈ : ഹിജാബ്, നിഖാബ്, ബുർഖ, തൊപ്പികൾ, സമാനമായ വസ്ത്രങ്ങൾ എന്നിവ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് മുംബൈ കോളേജ് പുറപ്പെടുവിച്ച സർക്കുലർ സുപ്രീം കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തു. എന്നാൽ, ക്ലാസ് മുറിക്കുള്ളിൽ പെൺകുട്ടികൾ ബുർഖ ധരിക്കേണ്ടതില്ലന്നും കാമ്പസിൽ മതപരമായ ഒരു ചടങ്ങും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

യൂണിഫോം ഡ്രസ് കോഡ് നടപ്പാക്കാനാണ് ഉദ്ദേശ്യമെങ്കിൽ, മതത്തിൻ്റെ മറ്റ് അടയാളങ്ങളായ തിലകം, പൊട്ട് തുടങ്ങിയ മതചിഹ്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ച് ചോദിച്ചു.

“പെൺകുട്ടികൾക്ക് അവർ ധരിക്കുന്ന വസ്ത്രത്തിൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം, കോളേജിന് അവരെ നിർബന്ധിക്കാൻ കഴിയില്ല. രാജ്യത്ത് നിരവധി മതങ്ങളുണ്ടെന്ന് അറിഞ്ഞുകൊണ്ട് ഇത്തരം തീരുമാനങ്ങൾ എടുത്തത് ദൗർഭാഗ്യകരമാണ്,” വിദ്യാർത്ഥികളുടെ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള പുതിയ വിവാദത്തിൽ കോളേജ് അഡ്മിനിസ്ട്രേഷനോട് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. തിലകകുറിയോ പൊട്ടോ ധരിച്ച ഒരാളെ അനുവദിക്കില്ലെന്ന്ത് നിർദ്ദേശങ്ങളുടെ ഭാഗമല്ലാതെ പോയത് എന്തൊകൊണ്ടാണെന്ന് ജസ്റ്റിസ് കുമാർ ചോദിച്ചു.

മെയ് 1 ന് ചെമ്പൂർ ട്രോംബെ എജ്യുക്കേഷൻ സൊസൈറ്റിയുടെ എൻ ജി ആചാര്യ & ഡി കെ മറാത്തേ കോളേജുകളുടെ ഫാക്കൽറ്റി അംഗങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടുന്ന ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അറിയിപ്പ് നൽകിയതോടെയാണ് വിവാദം ആരംഭിച്ചത്. കോളേജ് പരിസരത്ത് ഹിജാബ്, നിഖാബ്, ബുർഖ, തൊപ്പികൾ, എന്നിവ ധരിക്കുന്നത് വിലക്കുന്ന വസ്ത്ര ധാരണ രീതിയാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരുന്നത്.

സയൻസ് ഡിഗ്രി കോഴ്‌സിൻ്റെ രണ്ടും മൂന്നും വർഷങ്ങളിലെ ഒമ്പത് വിദ്യാർത്ഥിനികൾ തങ്ങളുടെ മതം ആചരിക്കാനുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, തിരഞ്ഞെടുപ്പിനുള്ള അവകാശം എന്നിവയുൾപ്പെടെയുള്ള മൗലികാവകാശങ്ങൾ ലംഘിക്കുന്നു എന്നു വാദിച്ചു, ഹിജാബ്, നിഖാബ്, ബുർഖ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ച് വിദ്യാർത്ഥികൾ ആദ്യം കോളേജ് മാനേജ്‌മെൻ്റിനെയും പ്രിൻസിപ്പലിനെയും സമീപിച്ചു, അവരുടെ അഭ്യർത്ഥനകൾ അവഗണിച്ചപ്പോൾ, വിവേചനമില്ലാതെ വിദ്യാഭ്യാസം നൽകുന്നുവെന്ന് ഉറപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അവർ മുംബൈ സർവകലാശാലയുടെ ചാൻസലർ, വൈസ് ചാൻസലർ, യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ എന്നിവരോട് വിഷയം ഉന്നയിച്ചു. ഇതിലും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി.

നിയമപരമായ യാതൊരു അധികാരവുമില്ലാതെയാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചതെന്ന് ഹർജിക്കാർ അവരുടെ ഹർജിയിൽ വാദിച്ചു. നിരോധനം നടപ്പാക്കാനുള്ള കോളേജിൻ്റെ തീരുമാനത്തിൽ ഇടപെടാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതി പരിഗണിച്ചു അനുകൂല വിധി പുറപ്പെടുവിച്ചത്,

Related Articles

- Advertisement -spot_img

Latest Articles