പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിർണ്ണയത്തിന്റെ കാര്യത്തിൽ കോണ്‍ഗ്രസില്‍ യാതൊരു ആശയകുഴപ്പവുമില്ലെന്ന് കെ.മുരളീധരന്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായങ്ങള്‍ മാനിച്ചായിരിക്കും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് മണ്ഡലത്തിലെന്നല്ല ജില്ലയില്‍ ഒരിടത്തും ബിജെപിക്ക് ജയിക്കാനാവില്ലെന്നും മുരളീധരന് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ നേതൃയോഗത്തില്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പും സ്ഥാനാര്‍ഥി നിര്‍ണയവും ചര്‍ച്ചയായി.
മണ്ഡലം നിലനിര്‍ത്താനുള്ള തന്ത്രങ്ങളും നേതാക്കള്‍ പങ്കുവെച്ചു. സ്ഥാനാര്‍ഥികളുടെ പേരുകള്‍ പറഞ്ഞു അനാവശ്യ വിവാദമുണ്ടാക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു. താഴേത്തട്ടില്‍ പാര്‍ട്ടി ദുര്‍ബലമാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു വന്നു.