28.5 C
Saudi Arabia
Friday, August 22, 2025
spot_img

ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗവുമായി മോദി, ഏക സിവിൽ കോഡിന് പുതിയ പേര്, “മതേതര സിവിൽ കോഡ്”

ന്യൂഡൽഹി : ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നിന്ന് 98 മിനിറ്റ് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച തൻ്റെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. 78-ാമത് സ്വാതന്ത്ര്യദിന പ്രസംഗം ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പ്രധാനമന്ത്രിയുടെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമായിരുന്നു.

ഇതിനു മുമ്പ്, മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം 2016 ൽ 96 മിനിറ്റ് നീണ്ടുനിന്നു. അദ്ദേഹത്തിൻ്റെ ഏറ്റവും ചുരുങ്ങിയ പ്രസംഗം 2017 നടത്തിയ ഏകദേശം 56 മിനിറ്റ് നീണ്ടുനിന്നു പ്രസംഗമായിരുന്നു.

98 മിനിറ്റ് നീണ്ട പ്രസംഗത്തിൽ, സ്വാതന്ത്ര്യ സമര സേനാനികൾ, അഴിമതി, വർഷങ്ങളായി ഇന്ത്യയുടെ വളർച്ച, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ബംഗ്ലാദേശിലെ നിലവിലെ അശാന്തി തുടങ്ങി വിഷയങ്ങളാണ് മോദി സ്പർശിച്ചത്. “ഇന്ത്യയിൽ നിന്ന് കൊളോണിയൽ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ രക്തം വഹിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ന് നമ്മൾ 140 കോടി ആളുകളാണ്, നമ്മൾ ഒരു ദിശയിലേക്ക് ദൃഢനിശ്ചയം ചെയ്ത് ഒരുമിച്ച് നീങ്ങുകയാണെങ്കിൽ, വഴിയിലെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് 2047 ഓടെ നമുക്ക് ‘വിക്ഷിത് ഭാരത്’ ആയി മാറാം,” അദ്ദേഹം പറഞ്ഞു.

മുസ്ലീം വ്യക്തിനിയമം ഇല്ലാതാക്കാൻ പൊതു സിവിൽ കോഡ് വേണമെന്ന ബി.ജെ.പിയുടെ ആവശ്യം “മതേതര സിവിൽ കോഡിന്” വേണ്ടിയുള്ള ആഹ്വാനമായി പുനർവതരിപ്പിച്ച മോദി, ഇന്ത്യയിൽ വളരെക്കാലമായി “വർഗീയ സിവിൽ കോഡ്” ഉണ്ടെന്ന് ആരോപിച്ചു. “ഇന്ത്യയിൽ ഒരു ഏകീകൃത സിവിൽ കോഡ് (യുസിസി) സുപ്രീം കോടതി ആവർത്തിച്ച് ചർച്ച ചെയ്തിട്ടുണ്ട്. നമുക്കുള്ള സിവിൽ കോഡ് ഒരു വർഗീയ സിവിൽ കോഡാണെന്നത് ശരിയാണ്. അത് വിവേചനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നമ്മുടെ ഭരണഘടനാ നിർമ്മാതാക്കളുടെ കാഴ്ചപ്പാട് നിറവേറ്റേണ്ടത് നമ്മുടെ കടമയാണ്, ”പ്രധാനമന്ത്രി പറഞ്ഞു.

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പരോക്ഷ പരാമർശം നടത്തിയ മോദി, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ സംസ്ഥാന സർക്കാരുകൾ വേഗത്തിലുള്ള നടപടി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.

ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷമുള്ള ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ഒരു അയൽരാജ്യമെന്ന നിലയിൽ, ബംഗ്ലാദേശിൽ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള ആശങ്കയും സ്ഥിതിഗതികൾ ഉടൻ സാധാരണമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്ക് വെച്ചു. “നമ്മുടെ അയൽരാജ്യങ്ങൾ സമാധാനത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും പാതയിൽ നടക്കണമെന്നാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത്. ഞങ്ങൾ സമാധാനത്തിനായി പ്രതിജ്ഞാബദ്ധരാണ്. വരും ദിവസങ്ങളിൽ ബംഗ്ലാദേശിൻ്റെ വികസന യാത്രയ്ക്ക് ഞങ്ങൾക്ക് എല്ലായ്‌പ്പോഴും പിന്തുണ ഉണ്ടാകും ഉണ്ടാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles