28.8 C
Saudi Arabia
Monday, July 7, 2025
spot_img

വയനാട് ദുരന്തം: പു​ഞ്ചി​രി​മ​ട്ട​ത്ത് ഇ​നി ജ​ന​വാ​സം സാ​ധ്യ​മ​ല്ല, ചൂരൽമലയിൽ ഭാഗികമായും – വി​ദ​ഗ്ധ സം​ഘം

കൽപറ്റ : വയനാട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ പു​ഞ്ചി​രി​മ​ട്ട​ത്ത് ഇ​നി ജ​ന​വാ​സം സാ​ധ്യ​മ​ല്ലെ​ന്ന് വിദഗ്ത സംഘം. പു​ഞ്ചി​രി​മ​ട്ടം മു​ത​ൽ ചൂ​ര​ൽ​മ​ല വ​രെ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം  ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ജോ​ൺ മ​ത്താ​യിയാണ് ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ചൂ​ര​ൽ​മ​ലയിലെ  ഭൂ​രി​ഭാ​ഗം പ്രദേശങ്ങളിലും ഇ​നി​യും താ​മ​സ​യോ​ഗ്യ​മാ​ണ്. ഇ​വി​ടെ  നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നങ്ങൾ നടത്തണോ എ​ന്ന​ത് സ​ർ​ക്കാ​രിന്റെ  ന​യ​പ​ര​മാ​യ തീ​രു​മാ​നത്തിന്റെ ഭാഗമാണെന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ണ​ക്കെ​ട്ട് പ്ര​തി​ഭാ​സം മൂ​ല​മാ​ണ് എ​ട്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ദു​ര​ന്ത​മു​ണ്ടാകാ​ൻ കാ​ര​ണമെന്നും  വി​ദ​ഗ്ധ സം​ഘം വ്യ​ക്ത​മാ​ക്കി.

ശക്തമായ മ​ഴ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ പെ​യ്ത​ത​ത്. ര​ണ്ട് ദി​വ​സം കൊ​ണ്ട് മാത്രം 570 മി​ല്ലീ​മീ​റ്റ​ർ മ​ഴയാണ് പ്രദേശത്ത് ല​ഭി​ച്ചത്. ​സാ​ധാ​ര​ണഗതിയിൽ ഈ അളവിൽ മഴ വർഷിക്കാത്തതാണ്.

വ​ന​പ്ര​ദേ​ശ​ത്തുണ്ടായ ഉ​രു​ൾ​പൊ​ട്ടലിൽ മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ താ​ഴേ​ക്ക് പ​തി​ക്കുകയും  പു​ഴ​യു​ടെ വീ​തി കു​റ​ഞ്ഞ സീ​ത​മ്മ​ക്കുണ്ടിൽ അ​ടി​ഞ്ഞ് ഒ​രു താ​ത്കാ​ലി​ക ഡാം ​രൂ​പ​പ്പെ​ട്ടു. ഈ ​സം​ഭ​ര​ണി പൊ​ട്ടിയ  ശ​ക്തി​യി​ലാ​ണ് വീ​ടു​ക​ൾ അ​ട​ക്കം ഒ​ലി​ച്ചു​പോ​യ​തെ​ന്ന് വി​ദ​ഗ്ധ സം​ഘം വ്യ​ക്ത​മാ​ക്കി.

ഒരിക്കൽ ഉരുൾ പൊട്ടി സ്ഥ​ല​ത്ത് വീ​ണ്ടും ഉ​ട​ൻ ഉ​രു​ൾ പൊ​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ല. ഇ​തി​ന് കാലതാമസമെടുക്കും. എങ്കിലും ഈ ​പ്ര​ദേ​ശ​ത്ത് നി​ല​നി​ൽ​ക്കു​ന്ന വീ​ടു​ക​ളി​ൽ ദീ​ർ​ഘ നാ​ള​ത്തേ​ക്ക് ജ​ന​വാ​സം സാ​ധ്യ​മ​ല്ലെന്ന് സം​ഘം വ്യ​ക്ത​മാ​ക്കി.

Related Articles

- Advertisement -spot_img

Latest Articles