34 C
Saudi Arabia
Friday, August 22, 2025
spot_img

നവയുഗം സ്വാതന്ത്ര്യദിനാഘോഷവും വിദ്യാഭ്യാസ പുരസ്‌ക്കാരവിതരണവും സംഘടിപ്പിച്ചു

ദമ്മാം: ഇന്ത്യയുടെ 78 മത്തെ സ്വാതന്ത്ര്യദിനം നവയുഗം സാംസ്ക്കാരിക വേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ദമ്മാമിൽ വിപുലമായി ആഘോഷിച്ചു.
നവയുഗം ദമ്മാം മേഖല സെക്രെട്ടറി ഗോപകുമാർ അമ്പലപ്പുഴയുടെ അദ്ധ്യക്ഷതയിൽ റോസ് ഹോട്ടൽ ഹാളിൽ നടന്ന യോഗം നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌  ജമാൽ വില്യാപ്പള്ളി ഉത്ഘാടനം ചെയ്തു.

വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.  ഷഹീൻ അക്കാഡമി  ജിസിസി ഡയറക്ടറും, വിദ്യാഭ്യാസ മാനേജ്മെൻറ് വിദഗ്ധനും, ശിശുവിദ്യാഭ്യാസ ഗവേഷകനുമായ ദാവൂദ്, സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണം നിർവഹിച്ചു.  നവയുഗം കോബാർ മേഖല സെക്രെട്ടറി ബിജു വർക്കി ഭരണഘടന സംരക്ഷണപ്രതിജ്ഞ ചൊല്ലി കൊടുത്തു.

മുൻമുഖ്യമന്ത്രി സി അച്യുതമേനോൻ അനുസ്മരണ പ്രഭാഷണം കോബാർ മേഖല പ്രസിഡന്റ് സജീഷ് പട്ടാഴി നിർവഹിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ കെ.ആർ.അജിത്ത്, സാജൻ കണിയാപുരം, ഉണ്ണി പൂച്ചെടിയൽ, ഉണ്ണി മാധവം എന്നിവർ ആശംസപ്രസംഗം നടത്തി.

കഴിഞ്ഞ പത്ത്, പ്ലസ് ടൂ  പരീക്ഷകളിലും, യൂണിവേഴ്സിറ്റി പരീക്ഷകളിലും മികച്ച വിജയം നേടിയ നവയുഗം അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.


നവയുഗം നേതാക്കളായ നിസാം കൊല്ലം, ബിനു കുഞ്ഞു, പ്രിജി കൊല്ലം, പ്രഭാകരൻ, ജാബിർ മുഹമ്മദ്‌, തമ്പാൻ നടരാജൻ, രവി അന്ത്രോട്, വർഗീസ് ചിറ്റാട്ടുകര, നന്ദകുമാർ, രാജൻ കായംകുളം, നാസർ കടവിൽ, കൃഷ്ണൻ പേരാമ്പ്ര, സഹിർഷാ കൊല്ലം, അനീഷ കലാം, ജോസ് കടമ്പനാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രൗഢമായ ചടങ്ങിന് നവയുഗം സഹഭാരവാഹികളായ ദാസൻ രാഘവൻ സ്വാഗതവും, അരുൺ ചാത്തന്നൂർ നന്ദിയും  രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles