30.1 C
Saudi Arabia
Friday, August 22, 2025
spot_img

രക്ഷാ ബന്ധൻ: ഹൃദയത്തിൽ നിന്നുള്ള ചിത്രങ്ങളുമായി പ്രിയങ്ക ഗാന്ധി.

ന്യൂ ഡൽഹി : രക്ഷാ ബന്ധനോടനുബന്ധിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്ക് വെച്ച ഹൃദയസ്പർശിയായ പോസ്റ്റ് ശ്രദ്ധേയമായി. രാഹുലും പ്രയങ്കയും കാറിൽ ഉൾക്കൊള്ളുന്ന ബാല്യകാല ഫോട്ടോകളുടെ കൊളാഷ് പോസ്റ്റ് ആണ് . യുവാക്കളായ രാഹുലും പ്രിയങ്കയും കെട്ടിപിടിച്ചു സ്നേഹം പങ്കിടുന്ന കാഴ്ച്ച പിതാവ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആസ്വദിക്കുന്ന ഫോട്ടോയും കളിപ്പാട്ട കാറിൽ രാഹുലും പ്രിയങ്കയും ഒരുമിച്ച് കളിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും കൊളാഷ് ആയി ഉൾപ്പെടുത്തിയ ആഹ്ലാദകരമായ നിമിഷങ്ങളാണ് പോസ്റ്റിൽ ചിത്രീകരിച്ചിരിക്കുന്നത്.

സഹോദര ബന്ധത്തിൻ്റെ ആഴം ഉയർത്തിക്കാട്ടുന്ന, അതിനെ ഒരു “പൂക്കളത്തോട്” ഉപമിച്ച പ്രിയങ്കയുടെ പോസ്റ്റിൽ ബഹുമാനത്തിൻ്റെയും സ്നേഹത്തിൻ്റെയും പരസ്പര ധാരണയുടെയും ആവശ്യകത ഊന്നിപ്പറഞ്ഞു. വ്യത്യസ്ത നിറമുള്ള ഓർമ്മകളും, ഒരുമയുടെ കഥകളും, സൗഹൃദത്തിൻ്റെ ആഴം കൂട്ടാനുള്ള ദൃഢനിശ്ചയവും നിറഞ്ഞ അവരുടെ ബന്ധത്തെ കുറിച്ചും വിശേഷിപ്പിച്ചു.

സഹോദരങ്ങൾ തമ്മിലുള്ള ബന്ധം ആഘോഷിക്കുന്ന ഉത്സവത്തിൻ്റെ പ്രാധാന്യം അടിവരയിടിക്കൊണ്ട് രാഹുൽ ഗാന്ധിയും രാജ്യത്തിന് തൻ്റെ രക്ഷാബന്ധൻ ആശംസകൾ അറിയിച്ചു. പ്രിയങ്കയ്‌ക്കൊപ്പമുള്ള തൻ്റെ സമീപകാല ചിത്രം അദ്ദേഹം പങ്കുവെക്കുകയും എല്ലാവർക്കും തൻ്റെ ആശംസകൾ അറിയിക്കുകയും ചെയ്തു, ഉത്സവത്തിൻ്റെ അഭേദ്യമായ സ്നേഹത്തിൻ്റെയും സംരക്ഷണത്തിൻ്റെയും ആവശ്യകതയും അദ്ദേഹം പങ്കവെച്ചു.

 

പ്രിയങ്കയുടെ എക്‌സ് പോസ്റ്റ് https://x.com/priyankagandhi/status/1825368414308986928?t=kFrf-YT7vvQz1XM_vUH7Ag&s=08

 

 

Related Articles

- Advertisement -spot_img

Latest Articles