ധർമപുരി: തമിഴ്നാട്ടില്‍ ഗൗണ്ടര്‍ വിഭാഗത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ച യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. വീട്ടുകാർ വിവാഹത്തിന് എതിർത്തതോടെ ഇരുവരും ഒളിച്ചോടിയതിന്റെ പ്രതികാരമായാണ് ഈ ക്രൂരത.
ആഗസ്റ്റ് 14- നാണ് തമിഴ്നാട് ധര്മപുരിയില്ലാണ് സംഭവം. കമിതാക്കൾ ഒളിച്ചോടിയതറിഞ്ഞെത്തിയ പെൺകുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും കൂടി യുവാവിന്റെ പിതാവിനെ അതി ക്രൂരമായി മർദിക്കുകയായിരുന്നു. മർദ്ദനം തടയാനെത്തിയ അമ്മക്ക് നേരെ യുവതിയുടെ ന്ധുക്കൾ അതിക്രമം നടത്തിയത്. വസ്ത്രങ്ങളുരിഞ്ഞു അപമാനിച്ച ശേഷം തട്ടി കൊണ്ട് പോയി.
കാട്ടിനുള്ളിലെത്തിച്ചു മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം നടന്നയുടനെ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്നും പരാതിയുണ്ട്. ശേഷം കേസ് റെജിസ്റ്റർ ചെയ്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.