38.5 C
Saudi Arabia
Monday, July 7, 2025
spot_img

വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം: അധ്യാപകൻ അറസ്റ്റിൽ

നാ​ഗ​ര്‍​കോ​വി​ല്‍: സ്കൂൾ വി​ദ്യാ​ര്‍​ഥി​നി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം കാട്ടിയ  അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. തമിഴ് നാട്ടിലെ നാഗർകോവിലാണ് സംഭവം. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ രാ​മ​ച​ന്ദ്ര സോ​ണി​യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാ​ഗ​ര്‍​കോ​വി​ലിലെ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​നാണ് ഇ​യാ​ള്‍.

കേന്ദ്രീയ വിദ്യാലയത്തിലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ​യാ​ണ് അധ്യാപകൻ  ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. വി​ദ്യാ​ര്‍​ഥി​നി സ്കൂളിലെ പ്ര​ഥ​മാ​ധ്യാ​പ​ക​നെ വിവരം അറിയിക്കുകയും  അതടിസ്ഥാനത്തിൽ  അധ്യാ​പക​നെ  ജോലിയിൽ നിന്നും സ​സ്‌​പെ​ന്‍​ഡ് ചെയ്യുകയും ചെ​യ്തു.

വിദ്യാലയത്തിലെ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ ത​ന്നെ​യാ​ണ് അധ്യാ​പകനെതിരെ ​പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. തുടർന്ന് പോലീസ് രാ​മ​ച​ന്ദ്ര സോ​ണി​യെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ധ്യാ​പ​ക​നെ​തി​രെ പ​രാ​തി ന​ല്‍​കി​യതായും റി​പ്പോ​ര്‍​ട്ടു​ണ്ട്.

Related Articles

- Advertisement -spot_img

Latest Articles