41.6 C
Saudi Arabia
Friday, August 22, 2025
spot_img

വയനാട് ദുരന്തം: ദുരിതബാധിതർക്ക് ഗവണ്മെന്റ് വീട് വെച്ചുനൽകും

ക​ൽ​പ്പറ്റ:ചൂരൽ മലയിലുണ്ടായ ഉ​രു​ൾ​പൊ​ട്ട​ലി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സർക്കാർ വീട് നിർമ്മിച്ചുനൽകും. 1000 സ്ക്വ​യ​ർ ഫീ​റ്റ് വിസ്തൃതിയിലുള്ള ഒ​റ്റ​നി​ല വീ​ടായിരിക്കും നി​ർ​മി​ച്ചു ന​ൽ​കു​ക. വീടുകൾ എല്ലാം ഒ​രേ രൂ​പ​രേ​ഖ​യി​ലു​ള്ളതായിരിക്കുമെന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി വിളിച്ചു ചേർത്ത  സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ടൗ​ൺ​ഷി​പ്പുകൾ തീർത്ത് അതിനകത്തായിരിക്കും സർക്കാർ വീ​ടു​ക​ൾ നി​ർ​മി​ച്ചുനല്കുക. ര​ണ്ടാം​നി​ല പ​ണി​യാ​ൻ സാധിക്കുന്ന രീതിയിലായിരിക്കും വി​ധ​ത്തി​ലാ​യി​രി​ക്കും വീടുകളുടെ നി​ർ​മാ​ണം ന​ട​ത്തു​ക.

പ്ര​ഥ​മ പ​രി​ഗ​ണ​ന വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി​രി​ക്കും നല്കുകയെന്നും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ മാ​റി താ​മ​സി​ക്കേ​ണ്ടി വ​ന്ന​വ​രെയും പ​രി​ഗ​ണി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി‌​യി​ച്ചു. വി​ല​ങ്ങാ​ട്ടെ ദു​രി​ത​ബാ​ധി​തരുടെയും പു​ന​ര​ധി​വാ​സം സർക്കാർ ഉറപ്പാക്കുമെന്നും  സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ലെ  സ്കൂ​ളുകളിൽ  പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Articles

- Advertisement -spot_img

Latest Articles