തിരുവനന്തപുരം: എംഎല്‍എയും നടനുമായ മുകേഷിനെതിരെയുള്ള പീഡനപരാതികൾ പ്രത്യേക സംഘം അന്വേഷിക്കും. ചേർത്തല ഡിവൈഎസ്പി ബെന്നിക്കാണ് അന്വേഷണ ചുമതല. സംഘത്തിന് എസ്പി പൂങ്കുഴലി നേതൃത്വം നൽകും. ആലുവയിലെ നടിയുടെ വീട്ടിൽ നടന്ന മൊഴി രേഖപ്പെടുത്തൽ 12 മണിക്കൂറോളം നീണ്ടു നിന്നിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് മരട് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
നടിയുടെ പരാതിയിൽ ജയസൂര്യയുടെ കേസെല്ലാത്ത എല്ലാ കേസുകളുടെയും അന്വേഷണ ചുമതല എസ് പി പൂങ്കുഴലിക്കാനുള്ളത്. അതേ സമയം ആനി രാജ ഉൽപ്പടെയുള്ള നേതാക്കൾ മുകേഷ് രാജി വെക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. പ്രതിപക്ഷം ശക്തമായ പ്രക്ഷോഭവും സംഘടിപ്പിക്കുന്നുണ്ട്.
മുകേഷിനെ പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം കോടതിയുടെ ഇടപെടലിലൂടെ ഒഴിവായിട്ടുണ്ട്. ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമമാണ് ലൈംഗിക ആരോപണമെന്നും ഇലക്ട്രോണിക് തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും മുകേഷിന്റെ അഭിഭാഷകൻ പറഞ്ഞു.