31.6 C
Saudi Arabia
Friday, August 22, 2025
spot_img

വധശ്രമം: അർജുൻ ആയങ്കിക്ക് അഞ്ചു വർഷം തടവും പിഴയും

ക​ണ്ണൂ​ർ: സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിക്ക് അഞ്ചുവർഷം തടവ് ശിക്ഷ. കണ്ണൂരിൽ ബി ജെ പി പ്രവർത്തകരെ ആക്രമിച്ച സംഭവത്തിലാണ് കോടതി  വിധി. കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കണ്ണൂർ അഴീക്കോട് 2017ൽ നടന്ന സംഭവത്തിലാണ് കോടതി വിധിയുണ്ടായത്. ഏഴു സി പി എം പ്രവർത്തകർക്കെതിരേയും കോടതി വിധി വന്നിട്ടുണ്ട്. ജോ​ബ് ജോ​ൺ​സ​ൺ, സ​ജി​ത്ത്, ല​ജി​ത്ത്, സു​ബി​ത്ത്, സു​മി​ത്ത്, സി.​സാ​യൂ​ജ്, കെ.​ശ​ര​ത്ത്  എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

ഇരുപത്തിഅയ്യായിരം രൂപ തടവിന് പുറമെ പ്രതികൾ അടക്കണം. വിവധ കേസുകളിൽ പ്രതി ചേർത്തത്തിന് പിന്നാലെ അർജുൻ ആയങ്കിയുൾപ്പടെ നിരവധി പ്രവർത്തകരെ സി പി എം പുറത്താക്കിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles