ന്യൂദല്‍ഹി: ഒക്ടോബർ ഒന്നാം തീയതി നടത്താൻ തീരുമാനിച്ചിരുന്ന ഹരിയാന നിയമസഭാ വോട്ടെടുപ്പ് മാറ്റി. ഒക്ടോബർ അഞ്ചാം തീയതിയാണ് പുതുക്കിയ വോട്ടെടുപ്പ് സമയം. ബിഷ്ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് തെരെഞ്ഞെടുപ്പ് മാറ്റിയതെന്ന് കമ്മീഷൻ വിശദീകരിച്ചു.
ആഘോഷങ്ങൾ പരിഗണിച്ച് തെരെഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് നേരത്തെ ബി ജെ പി ആവശ്യപ്പെട്ടിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന ഒക്ടോബർ ഒന്നിന് മുമ്പും പിമ്പും അവധി ദിനങ്ങൾ വരുന്നത് പോളിംഗ് ശതമാനത്തെ ബാധിക്കുമെന്ന് ചൂണ്ടികാണിച്ചുകൊണ്ട് ബി ജെ പി തെരെഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു